ലൈഫ് ഫൗണ്ടേഷൻ പതിനൊന്നാം വാർഷികം സ്പീക്കർ ഉദ്ഘാടനം ചെയ്യും

Thiruvananthapuram

നെയ്യാറ്റിൻകര: കേരളത്തിലെ സാമൂഹിക സാംസ്കാരിക രംഗത്ത് ശക്തമായ ഇടപെടലുകൾ നടത്തുന്ന ലൈഫ് ഫൗണ്ടേഷൻ 11 വർഷം പൂർത്തീകരിക്കുകയാണ്.

11-വാർഷികാഘോഷ ത്തിന്റെ ഭാഗമായി സെപ്റ്റംബർ 4 ന് നെയ്യാറ്റിൻകര വ്ലാങ്ങാമുറി ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ നടക്കുന്ന സമ്മേളനം കേരള നിയമസഭാ സ്പീക്കർ A.N. ഷംസീർ ഉദ്ഘാടനം ചെയ്യും. ലൈഫ് ഫൗണ്ടേഷന്റെ വാർഷികത്തോടനുബന്ധിച്ചു വ്യത്യസ്ത മേഖലകളിലെ മികവ് തെളിയിച്ചവർക്ക് പുരസ്കാരത്തിന് ഓരോവർഷവും വ്യത്യസ്ത മേഖലയിൽ നിന്നും മികച്ച വ്യക്തികളെയാണ് തെരെഞ്ഞെടുക്കുന്നത്.

ഈ വർഷം മാധ്യമ മേഖലയിൽ നിന്നും മുതിർന്ന മാധ്യമ പ്രവർത്തക അളകനന്ദ ഈ പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടു. 25 വർഷത്തിലധികമായി ദൃശ്യമാധ്യമ രംഗത്ത് സ്ത്രീ സാനിധ്യം എന്ന നിലയിലാണ് പുരസ്കാരം 10001 രൂപയും പ്രശസ്തിപത്രവും പുരസ്കാരമായി നൽകും.

ഇന്റർവെൻഷൻ, പരിശീലനം, ഗവേഷണം, പുനരധിവാസം, സൈക്കോ സോഷ്യൽ സന്നദ്ധസേവനം, തുടങ്ങിയ നിരവധി പദ്ധതികൾ ചെയ്യുന്ന ഒരു സന്നദ്ധ സംഘടനയാണ്
കുട്ടികൾ, യുവജനങ്ങൾ, സ്ത്രീകൾ, മാരകരോഗം ബാധിച്ചവർ, ട്രാൻസ്ജഡർ, മറ്റ് ജൻഡർ വൈവിദ്ധ്യങ്ങൾ തുടങ്ങിയ എല്ലാ വിഭാഗം മനുഷ്യരുടെയും ഇടയിൽ ശാസ്ത്രീയമായി നൂതന പദ്ധതികൾ ഫൗണ്ടേഷൻ ചെയ്യുകയാണ്.

വികസനപ്രക്രിയ്ക്കും സന്നദ്ധസേവനത്തിനും ചാരിറ്റിക്കും ഒരുപോലെ പ്രാധാന്യം നൽകുന്നു. കേരളത്തിൽ നെയ്യാറ്റിൻകര, പട്ടം, തൃശ്ശൂർ, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ ലൈഫ് ഫൗണ്ടേഷന്റെ ഓഫീസ് പ്രവർത്തിക്കുന്നുണ്ട്.

കേരളത്തിൽ ആദ്യമായി സ്ത്രീകൾക്കായി, സ്ത്രീകളുടെ നിയന്ത്രണത്തിൽ ഒരു സ്റ്റുഡിയോ 2022 ലൈഫ് ഫൗണ്ടേഷൻ ആരംഭിച്ചു. നവമാധ്യമരംഗത്തുള്ള ഡാറ്റ നിർമ്മാണത്തിനുള്ള സംവിധാനങ്ങളുള്ള സ്റ്റുഡിയോ ആണ്.

വിവിധമേഖലയിൽ പ്രതിഭകളായവർക്കുള്ള പുരസ്കാരം കെ.കെ.ഷിബു (രാഷ്ട്രീയം), ബ്രൈറ്റ് സിംഗ് (സിനിമ സംവിധാനം), എബി.ബി.ജെ (പുരാവസ്തു -വിഞ്ജാന ശേഖരം), ഡോ.സജിത ജാസ്മിൻ (സാഹിത്യം) എന്നിവർ സ്വീക്കറിൽ നിന്നും ഏറ്റുവാങ്ങും.

മുഖാമുഖം, സ്റ്റേജ് ഷോ, സംവാദം തുടങ്ങിയ പരിപാടികളും വാർഷികാഘോഷ ത്തോടനുബന്ധിച്ചു നടക്കുന്നുണ്ട്.