ചേരാപുരം: പുത്തലത്തെ മത സാമൂഹിക രാഷ്ട്രിയ രംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന റിട്ട അധ്യാപകന്‍ പുത്തലത്തെ കെ പി സൂപ്പി മുന്‍ഷി (89) നിര്യാതനായി. വേളം പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറല്‍ സിക്രട്ടറി, കായക്കൊടി പഞ്ചായത്ത് മുസ്‌ലിം ലീഗ് ജന: സിക്രട്ടറി, കുറ്റിയാടി മുസ്ലിം യതീംഖാന സ്ഥാപക ജനറല്‍ സിക്രട്ടറി, മാനേജര്‍, കടമേരി റഹ്മാനിയ അറബിക് കോളജ് ജനറല്‍ ബോഡി മെമ്പര്‍, തളീക്കര മഹല്ല്, മദ്രസ കമ്മറ്റി പ്രസിഡണ്ട്, കായക്കൊടി ഹൈസ്‌കൂള്‍ മാനേജിംഗ് കമ്മറ്റി മെമ്പര്‍, തളീക്കര മദ്രസ, തളീക്കര എല്‍ പി സ്‌കൂള്‍ അധ്യാപകന്‍, കൊടക്കല്‍ ദാറു റഹ്മ അറബിക് കോളജ് കമ്മറ്റി മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ പുത്തലത്ത് ജന്നത്തുല്‍ ഉലൂം മദ്രസ കമ്മറ്റി പ്രസിഡണ്ടും, മഹല്ല് കമ്മറ്റി മെമ്പറുമാണ്. ഭാര്യ ആസ്യ ഹജ്ജുമ്മ അങ്ങാടിക്കുന്നത് തളീക്കര്‍.
മക്കള്‍: അയൂബ് എ കെ, റഷീദ് എ കെ, ശാക്കിറ, ശരീഫ മരുമക്കള്‍ അസീസ് ഹാജി കെ പി പുത്തലത്ത്, ഹമീദ് പുത്തന്‍ പീടികയില്‍ ചേലക്കാട്, ശാഹിന ഇല്ലത്ത് കക്കട്ടില്‍, നുസ്‌റത്ത് എം എ തലായി.
