തിരുവനന്തപുരം: ലോകമെമ്പാടും പ്രശസ്തിയാർച്ച മജീഷ്യൻ ഗോപിനാഥ് മുതുകാട് നീണ്ട ഇടവേളക്കുശേഷം വീണ്ടും മാജിക്കിന്റെ ലോകത്തേക്ക് കടന്നു വരികയാണ്.
സമൂഹത്തിൻറെ മുഖ്യധാരയിലേക്ക് വൈകല്യങ്ങളാൽ ബുദ്ധിമുട്ടുന്നവരെ കൈപിടിച്ചുയർത്തുക എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചുകൊണ്ട് മജീഷ്യൻ ഗോപിനാഥ് മുതുകാട് കന്യാകുമാരി മുതൽ കശ്മീർ വരെ നടത്തുന്ന യാത്ര പ്രചാരണ യജ്ഞത്തിനു നാളെ വൈകുന്നേരം 4.30 ന് ചെന്നൈ കാമരാജ അരംഗത്തിൽ തിരശ്ശീല ഉയരുകയാണ്.
പ്രശസ്ത സിനിമ താരങ്ങളായ ജയറാം, റഹ്മാൻ തുടങ്ങിയവർ പങ്കെടുക്കും.
നിരാലംബരും അശരണരുമായ നിരവധി കുട്ടികളെ സമൂഹത്തിൻറെ പൊതുധാരയിലേക്ക് കൈ പിടിച്ചു കയറ്റിയ മുതുകാട് ജീവിതം അവർക്ക് വേണ്ടി ഒഴിഞ്ഞു വയ്ക്കുകയും മാജിക്കിൽ നിന്ന് തൽക്കാലികമായി വിട വാങ്ങുകയും ചെയ്തിരുന്നതാണ്.
ഇപ്പോൾ വീണ്ടും മാജിക്കുമായി അവർക്കായി മാജിക്ക് ജീവിതം തുടരാൻ തയ്യാറെടുക്കുകയാണ്.