ഐ.എസ്.എം ടേബിൾ ടോക്ക് നാളെ

Kozhikode

കോഴിക്കോട്: ഐ.എസ്.എം സംസ്ഥാന അധ്യാപക സമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി ‘പുതിയകാലത്തെ അധ്യാപനം, വെല്ലുവിളികളും പരിഹാരങ്ങളും’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ടേബിൾ ടോക്ക് നാളെ(ഒക്ടോബർ 2 ചൊവ്വ) വൈകിട്ട് 4മണി മുതൽ കോഴിക്കോട് അരയിടത്തുപാലം സി.ഡി ടവർ മുജാഹിദ് സെന്റർ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.

ടേബിൾ ടോക്ക് കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് അമീർ, അബ്ദുറഹ്മാൻ മാസ്റ്റർ, പ്രൊഫ. പി.ബഷീർ അഹമ്മദ്, മനോജ് കുമാർ ടി, സാജിദ് കെ.പി, അബ്ദുറഷീദ്‌ അൽ ഖാസിമി, പി.പി ഫിറോസ് മാസ്റ്റർ, സെയ്ദുമുഹമ്മദ് കുരുവട്ടൂർ, ജുനൈദ് സലഫി, ഹാഫിസ് റഹ്‌മാൻ മദനി തുടങ്ങിയ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണരും അധ്യാപക സംഘടന നേതാക്കളും പങ്കെടുക്കും.