കൊണ്ടോട്ടി: കാഴ്ച വെല്ലുവിളി നേരിടുന്നവരുടെ ജീവിതത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനുവേണ്ടി ലോകമാകെ നടത്തുന്ന വേള്‍ഡ് വൈറ്റ് കെയ്ന്‍ ഡേ വൈവിധ്യമാര്‍ന്ന പരിപാടികളോടെ കൊണ്ടോട്ടിയില്‍ നടന്നു. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി, കൊണ്ടോട്ടി നഗരസഭ, മങ്കട വള്ളിക്കാപ്പറ്റയിലെ കേരള സ്‌കൂള്‍ ഫോര്‍ ദി ബ്ലൈന്റ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച ദിനാചരണം കൊണ്ടോട്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ നിതാ ഷഹീര്‍ സി.എ. ഉദ്ഘാടനം ചെയ്തു.
ഡോ. ഹുസൈന്‍ രണ്ടത്താണി അധ്യക്ഷത വഹിച്ചു. പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് നടന്ന വൈറ്റ് കെയ്ന്‍ റാലിയില്‍ നഗരസഭാ കൗണ്‍സിലര്‍മാര്‍, അക്കാദമി അംഗങ്ങള്‍, അധ്യാപകര്‍, സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ കണ്ണുകെട്ടി അണി ചേര്‍ന്നു. നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ മിനിമോള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.
ഉദ്ഘാടന സമ്മേളനത്തില്‍ അക്കാദമി സെക്രട്ടറി ബഷീര്‍ ചുങ്കത്തറ, നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സി.ടി. ഫാത്തിമത്ത് സുഹ്‌റാബി, കൗണ്‍സിലര്‍ ഫൗസിയ ബാബു, യു.കെ. മമ്മദിശ തുടങ്ങിയവര്‍ സംസാരിച്ചു. കേരള സ്‌കൂള്‍ ഫോര്‍ ദി ബ്ലൈന്റിന്റെ വെബ്‌സൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം സ്‌കൂള്‍ മാനേജര്‍ ഡോ. കുഞ്ഞഹമ്മദ് കുട്ടി നിര്‍വ്വഹിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എ.കെ. യാസര്‍ വൈറ്റ് കെയ്ന്‍ ഡേ സന്ദേശം അവതരിപ്പിച്ചു.
കാഴ്ച വെല്ലുവിളി നേരിടുന്നവരുടെ പഠനോപകരണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ”ബ്രെയിലെക്‌സ്” എക്‌സിബിഷന്‍ ലൈബ്രറി കൗണ്‍സില്‍ സംസ്ഥാനസമിതി അംഗം എന്‍. പ്രമോദ് ദാസ് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ഷബീബ ഫിര്‍ദൗസ് സംസാരിച്ചു. ജെ.ടി. ഹമീദ് പ്രദര്‍ശന പരിപാടികള്‍ വിശദീകരിച്ചു.
വിദ്യാഭ്യാസ സെമിനാര്‍ അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ റംല കൊടവണ്ടി അധ്യക്ഷത വഹിച്ചു. ഡല്‍ഹിയിലെ റെയ്‌സ്ഡ് ലൈന്‍ ഫൗണ്ടേഷന്‍ പ്രതിനിധികളായ സോനാക്ഷി പവാര്‍, ഭവ്യ ജയിന്‍, ചെന്നൈ ആസ്ഥാനമായ ”ദ ബാനിയന്‍” എന്ന കൂട്ടായ്മയുടെ പ്രതിനിധി ഡോ. ബിന്‍സി പി. ചാക്കോ, യു.കെ. അബൂബക്കര്‍, കേരള സ്‌കൂള്‍ ഫോര്‍ ദി ബ്ലൈന്‍ഡ് അധ്യാപകന്‍ എ. സൂരജ് തുടങ്ങിയവര്‍ പ്രഭാഷണം നടത്തി.
ഉച്ചക്കുശേഷം നടന്ന കലാപരിപാടികള്‍ നഗസഭാ വൈസ് ചെയര്‍മാന്‍ അഷ്‌റഫ് മടാന്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ട്രഷറര്‍ പി.കെ. അബ്ദുല്‍ റഷീദ്, അക്കാദമി അംഗങ്ങളായ പി. അബ്ദുറഹിമാന്‍, ഒ.പി. മുസ്തഫ, കേരള സ്‌കൂള്‍ ഫോര്‍ ദി ബ്ലൈന്‍ഡ് പി.ടി.എ. പ്രസിഡന്റ് അബ്ദുല്‍ ഷുക്കൂര്‍, സെയ്ഫുദ്ദീന്‍ റോക്കി, സിദ്ദീഖ് താമരശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു.
കാഴ്ച വെല്ലുവിളി നേരിടുന്നവരും കേള്‍വി വെല്ലുവിളി നേരിടുന്നവരുമായ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കലാ പരിപാടിയില്‍ മിമിക്രി, പ്രഛന്നവേഷം, ”ഗാന നടനം” തുടങ്ങിയവ അരങ്ങേറി. ഗാനമേളയില്‍ ഗായകനും സംഗീത സംവിധായകനുമായ നിസാര്‍ തൊടുപുഴ, ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം സജ്‌ന തിരുവനമ്പാടി, ജീവന്‍ ടി.വി. ശുഭരാത്രി ഫെയിം സീനത്ത് വയനാട്, സംഗീത സംവിധായകന്‍ ദിനേശ് നിലമ്പൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.