റവ. സിസ്റ്റർ ജെമ്മ FMM അന്തരിച്ചു

Eranakulam

ആലുവ: ദേശീയ ജനതാ പാർട്ടിയുടെ മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ജോസ് അക്കരക്കാരൻ്റെ സഹോദരി റവ. സിസ്റ്റർ ജെമ്മ FMM (83) വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തൃശ്ശനാപ്പള്ളിയിൽ നിര്യാതയായി.

ദീർഘകാലം ചെന്നൈയിലെ പ്രശസ്തമായ ഹോളി ഏഞ്ചൽസ് സ്കൂളിൻ്റെ പ്രിൻസിപ്പലായി സേവനം അനുഷ്ഠിച്ചിട്ടുള്ള പരേതയുടെ ദേഹ വിയോഗത്തിൽ ദേശീയ ജനതാ പാർട്ടി സംസ്ഥാനക്കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.

ജോസ് അക്കരക്കാരനും അദ്ദേഹത്തിൻ്റെ കുടംബാംഗങ്ങൾക്കും FMM സന്യാസിനീ സമൂഹത്തിനുമുണ്ടായിട്ടുള്ള ദുഃഖത്തിൽ ദേശീയ ജനതാ പാർട്ടിയും പങ്കു ചേരുന്നതായി പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഡോ. ബിജു കൈപ്പാറേടൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.