കോഴിക്കോട് : വാശിയേറിയ യു എസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ ഡോണാൾഡ് ട്രംപും അദ്ദേഹത്തിൻ്റെ റിപ്പബ്ലിക്കൻ പാർട്ടിയും നടത്തിയ മുന്നേറ്റം നിലവിലെ ആഭ്യന്തര, രാഷ്ട്രാന്തരീയ നയ നിലപാടുകളുടെ അംഗീകാരമായി വേണം കരുതാൻ. സാമ്രാജ്യത്വത്തിൻ്റെ ഏറ്റവും ദൂഷിതമായ അന്തരീക്ഷമാണ് ഇനിയും പ്രതീക്ഷിക്കേണ്ടത് എന്നാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്ന മുന്നറിയിപ്പ്.
കമലാ ഹാരിസിനും ഡമോക്രാറ്റിക് പാർട്ടിക്കും നേരിട്ട തിരിച്ചടി കാതലായ മാറ്റം ഈ മണ്ണിൽ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല എന്ന സന്ദേശണ് കൈമാറുന്നത്. കമല ഹാരിസ് വിജയിച്ചിന്നെങ്കിൽ പോലും കാതലായ ഒരു മാറ്റം പ്രതീക്ഷിക്കുന്നത് പോഴത്തമായിരിക്കും. കാരണം ഒരു തല മാറ്റം കൊണ്ട് മാത്രം മാറാവുന്നതല്ല അമേരിക്കയുടെ സാമ്പത്തിക, രാഷ്ട്രീയ, മുതലാളിത്ത വ്യവസ്ഥിതി. അശുഭകരമായ നാളെയാണ് ഈ തെരഞ്ഞെടുപ്പ് ഫലം ലോകത്തിന് നൽകുന്നതെന്ന് ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.