കുറ്റ്യാടി: വിദ്യാഭ്യാസ,മത, സാമൂഹിക, രാഷ്ട്രീയ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച മുസ്ലിം ലീഗ് നേതാവും കായക്കൊടി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ കെ.ടി.അബൂബക്കർ മൗലവി ദേവർകോവിൽ (90) നിര്യാതനായി. മയ്യിത്ത് നമസ്ക്കാരം ഇന്ന് രാവിലെ 8 മണിക്ക് ദേവർകോവിൽ ജുമാ മസ്ജിദിൽ. ഖബറടക്കം കൊടക്കൽ ജുമാ മസ്ജിദിൽ
കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നാദാപുരം നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി, കായക്കൊടി പഞ്ചായത്ത് ലീഗ് പ്രസിഡൻ്റ്, ചന്ദ്രിക ലേഖകൻ, ദേവർകോവിൽ കെ.വി. കുഞ്ഞമ്മദ് മെമ്മോറിയൽ സ്കൂൾ അധ്യാപകൻ, നുസ്റതുൽ ഇസ്ലാം സംഘത്തിൻ്റെ പ്രസിഡൻ്റ്, മാനേജർ, നൂറുൽ ഇസ്ലാം മദ്രസ അധ്യാപകൻ, ദേവർകോവിൽ ജുമാ മസ്ജിദ് മഹല്ല് ഖാസി തുടങ്ങി നിരവധി മേഖലകളിൽ മാതൃകാപരമായി പ്രവർത്തിച്ചിരുന്നു. ഭാര്യ: ആയിഷ കുറുങ്ങോട്ട് (എടച്ചേരി).
മക്കൾ: അൻവർ സാദത്ത് (ദുബൈ) , നൗഷാദ് (സന അസോസിയേറ്റ് കുറ്റ്യാടി), സമീർ എൽ.ടി വടകര), നജീബ് (ഏളിയാട്ട് കല്ലാച്ചി), ത്വാഹിറ.
മരുമക്കൾ:
സാജിദ ( പാലേരി ), ജഷീന (ഉമ്മത്തൂര്‍ ), ഷഹനാസ് ( പാലേരി ), വാജിദ (എടച്ചേരി), നൗഷാദ് ശാന്തിനഗർ (ഒമാൻ.
സഹോദരങ്ങൾ: കെ.ടി.യൂസുഫ് മൗലവി (പെരിങ്ങത്തൂർ), അബ്ദുൽ ഖാദർ (മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പെരിങ്ങളം), ആസ്യ, നഫീസ.
