മേപ്പാടി: ചൂരൽമല -മുണ്ടക്കൈ ദുരിതബാധിതർക്ക് വേണ്ടി KNM,JAQH(തമിഴ് നാട് ) കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന പുനരധിവാസ പദ്ധതിയുടെ നാലാം ഘട്ടത്തിന് തുടക്കം കുറിച്ചു. ദുരന്തത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞ് നിരവധി പദ്ധതി കൾക്കാണ് തുടക്കം കുറിച്ചത്.
വീട് നിർമ്മാണം, വാടക വീടുകളിൽ താമസിക്കുന്ന വർക്കുള്ള ഫർണിച്ചറുകൾ, ദുരന്ത ബാധിതരുടെ ഉപ ജീവന മാർഗം, തൊഴിൽ, ഭക്ഷണകിറ്റുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ആരോഗ്യ,വിദ്യാഭ്യാസ മേഖലയിലുള്ള ധനസഹായങ്ങളാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തി ചെയ്യുന്നത്.
ചൂരൽമലയിൽ താമസിക്കുന്ന നന്ദ എന്ന സഹോദരിക്ക് കോഴിക്കോട് Manoj‘s ENT ഹോസ്പിറ്റലിൽ നടത്തപെടുന്ന സർജറിക്ക് ആവശ്യമുള്ള തുക ( എഴുപതിനായിരം) നൽകി ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജ് ഡീൻ ഡോക്ടർ ഗോപകുമാരൻ കർത്ത പദ്ധതി ഉദ്ഘാടനം ചെയ്തു.
നജീബ് കാരാടൻ പദ്ധതിയുടെ ഉദ്ദേശ്യലക്ഷങ്ങളെ കുറിച്ച് വിവരിച്ചു. കെ എൻ എം പുനരതിവാസ കമ്മിറ്റിയുടെ ജില്ലാ കൺവീനർ സയ്യിദ് അലി സ്വലാഹി, ഡോക്ടർ തോമസ്, പഞ്ചായത്ത് മെമ്പർ നൂറുദ്ധീൻ, അയ്യൂബ് ഖാൻ, നാസർ കയ്നാടൻ, കരീം ചൂരൽമല എന്നിവർ സംസാരിച്ചു.