സ്ഥലം മാറിപ്പോകുന്ന ഡോക്ടർ കെ അസ്ന ക്ക് യാത്രയയപ്പ് നൽകി

Wayanad

കമ്പളക്കാട്: സ്നേഹ പാലിയേറ്റീവ് കെയർ ൽ നിന്നും സ്ത്യുത്യർഹമായ സേവനത്തിനുശേഷം സ്ഥലം മാറിപ്പോകുന്ന ഡോക്ടർ കെ അസ്നക്ക് യാത്രയയപ്പ് നൽകി. സ്നേഹ പാലിയേറ്റീവ് കെയർ പ്രസിഡണ്ട് പി മൊയ്തുട്ടി മാഷ് മൊമെന്‍റോ നൽകി ആദരിച്ചു. EC ഉസ്മാൻ, MK ഉഷാദേവി ടീച്ചർ, Dr K അസ്ന, സുജിത, അബൂബക്കർ, സനിത, പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു. ഷമീർ സുൽത്താൻ സ്വാഗതവും പക്രൻ നന്ദിയും പറഞ്ഞു.