പടിഞ്ഞാറത്തറ: വയനാട് തോൽപ്പെട്ടി വന്യജീവി സങ്കേതത്തിൽ ആദിവാസി കുടിലുകൾ പൊളിച്ചു നീക്കിയ വനംവകുപ്പിന്റെ മനുഷ്യത്വരഹിതമായ നടപടിയില്‍ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് പാർട്ടി വയനാട് ജില്ലാ കമ്മിറ്റിയും സോഷ്യലിസ്റ്റ് ഹിന്ദുസ്ഥാൻ കിസാൻ സമിതിയും പ്രതിഷേധിച്ചു. പുതിയ കുടിലുകൾ റോഡ് അരികിൽ നിർമ്മിച്ചു നൽകാമെന്ന വനംവകുപ്പിന്റെ വാഗ്ദാനം ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.
ആദിവാസികൾക്ക് ഭക്ഷണം പാകം ചെയ്യുന്നതിനും രാത്രിയിൽ ഉറങ്ങുന്നതിനും സാധിക്കാത്ത വിധം വനംവകുപ്പ് അവരെ ദുരിതത്തിൽ ആക്കിയിരിക്കുകയാണ്. എത്രയും വേഗം സർക്കാർ വീടുകൾ നിർമ്മിച്ചു നൽകണം. ആദിവാസികൾക്ക് നീതി കിട്ടും വരെ ശക്തമായ പോരാട്ടം നടത്തുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. യോഗത്തിൽ ജില്ലാ പ്രസിഡണ്ട് സജിത്ത്, ജനറൽ സെക്രട്ടറി അബ്ദുൽ മജീദ്, വൈസ് പ്രസിഡണ്ട് സജി മാത്യു, സെക്രട്ടറി അനൂപ്, ട്രഷർ സതീഷ് എം ടി, മുബാറക്ക്, ജോമോൻ, ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് കിസാൻ സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് പ്രസംഗിച്ചു