കൊച്ചി: നിർമ്മാണ മേഖലയിലെ തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യണമെന്ന് ജനതാ കൺസ്ട്രക്ഷൻ ആൻ്റ് ജനറൽ വർക്കേഴ്സ് യൂണിയൻ എറണാകുളം ജില്ലാ കൺവെൻഷൻ ഐക്യകണ്ഠേന സർക്കാരിനോട് ആവശ്യപ്പെട്ടു.
എറണാകുളം അനുഗ്രഹ ഹാളിൽ സ. പി.എം. റഷീദിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവെൻഷനിൽ പുതിയ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. കൺവെൻഷൻ എച്ച്.എം.എസ്. സംസ്ഥാന സെക്രട്ടറി കെ.പി. കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്തു. പി. എം. റഷീദ് (ജില്ലാ പ്രസിഡൻറ്),കെ ജെ സുധീർ (ജില്ലാ ജനറൽ സെക്രട്ടറി), ബിജു തേറാട്ടിൽ, ജോസഫ് മനാശേരി, (ജില്ലാ വൈസ് പ്രസിഡണ്ടുമാർ), ജി. ജയേഷ് (ഓർഗനൈസിങ് സെക്രട്ടറി), ബൈജു. കെ. ജി (ജോയിൻറ് സെക്രട്ടറി), ഐ. എൻ. ജോഷി (ട്രഷറർ), ജില്ലാ കമ്മിറ്റി അംഗങ്ങളായി ബാബു വർഗീസ്, എ. ബി. രാജൻ, കെ ആർ .വസന്തൻ,പ്രവീൺ .വി .എസ്, തോമസ് ആനക്കാടൻ,അഷറഫ് മട്ടുമ്മൽ, ടോമി കന്നപ്പിള്ളി,വി.എ. നജീബ്,ജോയ് പള്ളുരുത്തി എന്നിവരെയും സംസ്ഥാന കൗൺസിൽ അംഗങ്ങളായി കുഞ്ഞൻ ശശി,മുഹമ്മദാലി നെല്ലിക്കുഴി എന്നിവരെയും തെരഞ്ഞെടുത്തു.