കോഴിക്കോട് : ഇൻസ്റ്റിറ്യൂട്ട് ഓഫ് മെൻ്റൽ ഹെൽത്ത് & ന്യൂറോ സയൻസസിലെ മുതിർന്ന പൗരന്മാരുടെ സൗഖ്യം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ടെലി മാനസ് പദ്ധതിയുടെ ഭാഗമായി ഇൻസ്റിറ്റ്യൂട്ട് ഓഫ് മെൻ്റൽ ഹെൽത്ത് ആൻ്റ് ന്യൂറോസയൻസ് ( IMHANS) ൻ്റെ ക്രിസ്തുമസ് – പുതുവത്സരത്തെ വരവേൽക്കൽ പരിപാടി നടന്നു.
ടെലി മാനസ് പദ്ധതിയുടെയുടെ പിന്തുണയോടെ ജീറിയാട്രിക്ക് വെൽനസ് സ്കീമിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഇംഹാൻസി ഡയറക്ടർ ഡോ. പി. കൃഷ്ണകുമാറും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. എസ്. സുധീറും ചേർന്ന് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. പി കെ ശാന്ത, പി കെ ശാലിനി, പ്രഭ എന്നിരുടെ പ്രാർത്ഥനാ ഗാനത്തോടെ പരിപാടി ആരംഭിച്ചു.
ജേക്കബ് ജോസ് മലാപ്പറമ്പ് സ്വാഗതം പറഞ്ഞു. മുൻ കണ്ണൂർ എസ് പി ജോസ് ജോർജ് ഐ പി എസ് ക്രിസ്തുമസ് സന്ദേശം നല്കി. എം.എ. ജോൺസൺ ആശംസ അർപ്പിച്ചു. നാടൻ പാട്ടുകൾ, കാരോക്കെ ഗാനങ്ങൾ, സംഘനൃത്തം, തത്സമയ അവതരണങ്ങൾ എന്നിവ ഉണ്ടായി. അസിസ്റ്റൻ്റ് പ്രൊഫസറും സീനിയർ കൺസൾട്ടൻ്റുമായ ഡോ. ഷീബാ നൈനാൻ, സീനിയർ റസിഡൻ്റ് കൺസൾട്ടൻ്റ് ഡോ. കെ. ഫാത്തിമ ഹനാൻ, സൈക്യാട്രിക് സോഷ്യൽ വർക്കർ എം.ടി അൻജന, ടെക്നിക്കൽ കോ ഓർഡിനേറ്റർ എം. ധനേഷ് എന്നിവർ സംസാരിച്ചു. പി. കെ.ശാലിനി നന്ദി പറഞ്ഞു.