കോഴിക്കോട്: കാസര്‍കോട്ട് ജില്ലയില്‍ ബൈബിള്‍ കത്തിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്ത സംഭവം അത്യന്തം ക്രൂരവും അപലപനീയവുമാണെന്ന് കോഴിക്കോട് പാളയം ചീഫ് ഇമാമും പ്രമുഖ ഇസ്ലാം മത പണ്ഡിതനുമായ ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. മതവിശ്വാസികള്‍ പവിത്രമായിക്കരുന്ന വേദപുസ്തകങ്ങളെയും ആരാധ്യ വസ്തുക്കളെയും ആരാധനാലയങ്ങളെയും അവഹേളിക്കുകയും നിന്ദിക്കുകയും ചെയ്യുന്നത് ഗുരുതരമായ കുറ്റമാണ്.
മതസൗഹാര്‍ദ്ദം തകര്‍ക്കാനും നാട്ടില്‍ കുഴപ്പങ്ങളും സംഘര്‍ഷങ്ങളുമുണ്ടാക്കാനും ഹേതുവായേക്കാവുന്ന ഇത്തരം പ്രവണതകളെ വെച്ച് പൊറുപ്പിക്കാന്‍ പാടില്ലാത്തതാണ്. ക്രൈസ്തവ വിശ്വാസികള്‍ക്കുണ്ടായ വേദനയില്‍ പങ്ക് ചേരുന്നു. കൂറ്റവാളിക്കെതിരെ ശക്തമായ നിയമ നടപടികളുണ്ടാവണമെന്നും ഇത്തരം തിന്മകള്‍ക്കെതിരില്‍ എല്ലാ മതവിശ്വാസികളും ഒന്നിച്ച് നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.