മുനമ്പം: കമ്മീഷന്‍ മുന്‍ധാരണയോടെ പ്രവര്‍ത്തിക്കുന്നു: കെ.എന്‍.എം മര്‍കസുദ്ദഅവ

Kozhikode

കോഴിക്കോട് : മുനമ്പം വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നം പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിയമിക്കപ്പെട്ട ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ ജുഡീഷ്യല്‍ കമ്മീഷന്റെ വിശ്വാസ്യതയില്‍ ആശങ്കയുണ്ടാക്കുന്നതാണ് കഴിഞ്ഞ ദിവസം കമ്മീഷന്‍ നടത്തിയ പ്രസ്താവനയെന്ന് കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. മുനമ്പം വഖഫ് ഭൂമി കയ്യേറ്റക്കാരുടെ അവകാശവാദം ശരിവെക്കും വിധമുള്ള നടപടി ക്രമങ്ങള്‍ മുന്‍കൂട്ടി പ്രഖ്യാപിക്കുക വഴി കമ്മീഷന്‍ പക്ഷപാത പരമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല.

മുനമ്പം വഖഫ് ഭൂമിയുടെ വില്‍പനയും കയ്യേറ്റവും നിയമവിരുദ്ധമാണെന്നിരിക്കെ അത് കയ്യേറ്റക്കാര്‍ക്ക് പതിച്ചു നല്‍കാനുള്ള നീക്കം നടത്തുന്നത് കമ്മീഷന്റെ വിശ്വാസ്യതക്ക് കളങ്കം വരുത്തും. മുനമ്പം വഖഫ് ഭൂമി ബന്ധപ്പെട്ടവര്‍ക്ക് തിരിച്ചു കിട്ടാനും കുടില്‍ കെട്ടി താമസിക്കുന്നവരെ പുനരധിവസിപ്പിക്കാനുമുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്നും കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

വൈസ് പ്രസിഡന്റ് കെ.പി അബ്ദുറഹ്മാന്‍ സുല്ലമി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം. അഹമ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്തു. കെ.എല്‍.പി യുസുഫ്, എന്‍.എം അബ്ദുല്‍ ജലീല്‍, പ്രൊഫ.കെ.പി സകരിയ്യ, അഡ്വ.പി മുഹമ്മദ് ഹനീഫ, കെ.പി മുഹമ്മദ് വയനാട്, എഞ്ചി.സൈതലവി, അബ്ദുല്‍ ജബ്ബാര്‍ കുന്ദംകുളം, സി.മമ്മു കോട്ടക്കല്‍, പ്രൊഫ.ശംസുദ്ദീന്‍ പാലക്കോട്, ഡോ.ഐ.പി അബ്ദുസ്സലാം, കെ.എം കുഞ്ഞമ്മദ് മദനി, സി. അബ്ദു ലത്തീഫ് മാസ്റ്റര്‍, ഡോ. അനസ് കടലുണ്ടി, എം.ടി മനാഫ്, ഡോ.ജാബിര്‍ അമാനി, ഫൈസല്‍ നന്‍മണ്ട, പി.അബ്ദുസ്സലാം പുത്തൂര്‍, സലീം കരുനാഗപ്പള്ളി, ബി.പി.എ ഗഫൂര്‍, സുബൈര്‍ ആലപ്പുഴ, റശീദ് ഉഗ്രപുരം, കെ.പി അബുറഹ്മാന്‍ ഖുബ, എ.ടി ഹസന്‍ മദനി, എം.കെ ശാകിര്‍, ഡോ. അന്‍വര്‍ സാദത്ത്, ഹാസില്‍ മുട്ടില്‍, പി.എന്‍ ഫഹിം, ഡോ. ഫുക്കാര്‍ അലി, സുഹൈല്‍ സാബിര്‍, സഫൂറ തിരുവണ്ണൂര്‍, ഹസ്‌ന നാസര്‍ പ്രസംഗിച്ചു.