എമര്‍ജന്‍സി മെഡിസിന്‍റെ ആഴങ്ങളിലേക്കിറങ്ങി ‘എമര്‍ജന്‍സ് 3.0’

Wayanad

കല്‍പ്പറ്റ: മൂന്ന് ദിവസത്തെ പ്രീ കോണ്‍ഫ്രന്‍സ് വര്‍ക്ക് ഷോപ്പുകള്‍ക്ക് ശേഷം എമര്‍ജന്‍സ് 3.0ല്‍ വിവിധ വിഷയങ്ങളെ അധികരിച്ചുള്ള കോണ്‍ഫ്രന്‍സ് ആരംഭിച്ചു. ഓര്‍ഗനൈസിംഗ് കമ്മറ്റി ചെയര്‍മാന്‍ ഡോ. പി.പി വേണുഗോപാലിന്റെ ആമുഖ പ്രസംഗത്തോടെയാണ് സമ്മേളനത്തിന് തുടക്കമായത്.

ചെന്നൈ ശ്രീ രാമചന്ദ്ര ഫാക്കല്‍റ്റി ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സ് പ്രിന്‍സിപ്പല്‍ ഡോ.ടിവി. രാമകൃഷ്ണന്‍, ആസ്റ്റര്‍ മിംസ് കണ്ണൂര്‍ ക്രിട്ടിക്കല്‍ കെയര്‍ സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. അമിത്ത് ശ്രീധരന്‍, കോയമ്പത്തൂര്‍ റോയല്‍ കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിട്ടിക്കല്‍ കെയര്‍ സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. സെന്തില്‍ നാഥന്‍, മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജ് എമര്‍ജന്‍സി മെഡിസിന്‍ പ്രൊഫസര്‍ ഡോ. വിമല്‍ കൃഷ്ണന്‍, എയിംസ് ന്യൂഡല്‍ഹിയിലെ ജെ.പി.എ.എന്‍ അപ്പെക്‌സ് ട്രോമാ സെന്ററിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിലെ അസി. പ്രൊഫസര്‍ ഡോ. വിനീത് ചന്ദ്രന്‍, അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ റീജനല്‍ ഡയറക്ടര്‍ ഡോ. സച്ചിന്‍ മേനോന്‍, മണിപ്പാല്‍ ഹോസ്പിറ്റല്‍ ബംഗളുരു എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവി ഫിറോസ് തൊര്‍ഗല്‍, കല്‍ക്കട്ട ബി.പി. പൊഡ്ഡാര്‍ ഹോസ്പിറ്റല്‍ എച്ച്ഒഡി ഡോ. സുധീപ്ചക്രബര്‍ത്തി, തൃശൂര്‍ ജൂബിലി മിഷന്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ഡയറക്ടര്‍ ഡോ.പി.സി. രാജീവ് മാക്സ് ഹെല്‍ത്ത് കെയര്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ഡയറക്ടര്‍ ഡോ, സഞ്ജയ് ജയ്സ്വാള്‍, വയനാട് മൂപ്പന്‍സ് മെഡിക്കല്‍ കോളജ് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ.ചെറിയാന്‍ അക്കരപ്പറ്റി, ഡെറാഡൂണ്‍ മാക്സ് സ്പെഷാലിറ്റി ഹോസ്പിറ്റല്‍ സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. റീന സിംഗ്, കോഴിക്കോട് സഹകരണ ആശുപത്രിയിലെ എമര്‍ജന്‍സി മെഡിസിന്‍ മേധാവി ഡോ. മിഥുന്‍ മോഹന്‍, സ്പാഷ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍ എമര്‍ജന്ഡസി മെഡിസിന്‍ ഗ്രൂപ്പ് ഹെഡ് ഡോ. ടി. ശ്രീകാന്ത് കുമാര്‍, ചെന്നൈ അപ്പോളോ ഹോസ്പിറ്റല്‍ എമര്‍ജന്ഡസി മെഡിസിന്‍ മേധാവി ഡോ. ധവപാലനി, റെഡ് ഹെല്‍ത്ത് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. തയ്‌സിഫ് അഹമ്മദ്,യുകെയിലെ റോയല്‍ ഡര്‍ബി ഹോസ്പിറ്റല്‍ എമര്‍ജന്‍സി മെഡിസിന്‍ കണ്‍സല്‍ട്ടന്റ് വെങ്കിട്ട് കൊട്ടംരാജു, മെല്‍വിഷാരം അപ്പോളോ കെ.എച്ച് ഹോസ്പിറ്റല്‍ എമര്‍ജന്‍സി മെഡിസിന്‍ ഹെഡ് ഡോ.എം. രാജദുരൈ എന്നിവര്‍ ഡോക്ടര്‍മാര്‍ക്ക് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിലെ വിവിധ ചികിത്സാ രീതികളെക്കുറിച്ച് ക്ലാസെടുത്തു.

ഉച്ചക്ക് ശേഷം എമര്‍ജന്‍സ് മെഡിസിന്‍ സംബന്ധിച്ച് നഴ്‌സുമാര്‍ക്കുള്ള ക്ലാസായിരുന്നു. രാജ്യത്തിനകത്തും വിദേശത്തു നിന്നുമായി 1200-ഓളം പ്രതിനിധികളാണ് ആസ്റ്റര്‍ ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി മെഡിസിന്‍ കോണ്‍ക്ലേവ് ‘എമര്‍ജന്‍സ് 3.0ല്‍’ പങ്കെടുക്കുന്നത്.