കോട്ടയം: വൈദികനെ ഹണി ട്രാപ്പില്‍ കുടുക്കി 41.52 ലക്ഷം രൂപ തട്ടിയ കേസില്‍ യുവതിയും കാമുകനും അറസ്റ്റില്‍. ബംഗളൂരു സ്വദേശികളായ നേഹ ഫാത്തിമ (25), സുഹൃത്ത് സാരഥി (29) എന്നിവരെ വൈക്കം പൊലീസാണ് അറസ്റ്റ് ചെയ്തത്. വൈദികനായതു കൊണ്ട് പരാതി നല്‍കില്ലെന്ന പ്രതീക്ഷയിലായിരുന്നു ഇവര്‍ തട്ടിപ്പ് നടത്തിയത്.
വൈദികന്‍ ജോലി ചെയ്യുന്ന സ്വകാര്യസ്ഥാപനത്തില്‍ ഒഴിവുണ്ടെന്ന് കണ്ടാണ് 2023 ഏപ്രിലില്‍ നേഹ ഫാത്തിമ ഇദ്ദേഹത്തെ ബന്ധപ്പെട്ടത്. തുടര്‍ന്ന് ഫോണിലൂടെ അടുപ്പം സ്ഥാപിച്ചു. പിന്നീട് ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങള്‍ യുവതി വൈദികന് അയച്ച് നല്‍കി. പിന്നീട്് വൈദികനെ വീഡിയോകോള്‍ ചെയ്ത് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഈ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പല തവണയായി 41 ലക്ഷംരൂപ തട്ടിയെടുത്തത്.
കഴിഞ്ഞദിവസം പത്ത് ലക്ഷം രൂപകൂടി ആവശ്യപ്പെട്ടു. ഇതോടെയാണ് വൈദികന്‍ വൈക്കം പൊലീസില്‍ പരാതി നല്‍കിയ്ത. പണം വാങ്ങാന്‍ വൈക്കത്തേക്ക് വരാന്‍ പൊലീസിന്റെ നിര്‍ദേശ പ്രകാരം വൈദികന്‍ പ്രതികളോട് ആവശ്യപ്പെട്ടു. വൈക്കത്തെത്തിയ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.