കൽപ്പറ്റ: കേരള സർവീസ് പെൻഷനേഴ്സ് ലീഗ് (കെ.എസ്.പി.എൽ) ജില്ലാതല കുടുംബ സംഗമവും കലാവിരുന്നും സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ. സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം ഹമീദ് അധ്യക്ഷ വഹിച്ചു.
സംസ്ഥാന സെക്രട്ടറി എൻ. മൊയ്തീൻ മാസ്റ്റർ, യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി സി.എച്ച്.ഫസൽ, സഫുവാൻ വെള്ളമുണ്ട ഉമ്മർ ഹാജി, എസ്.ഇ.യു .ജില്ല ജനറൽ സെക്രട്ടറി റമീസ് ബക്കർ , ആർ. എ.ടി.എഫ്. ജില്ല പ്രസിഡണ്ട് അബ്ദുറഹിമാൻ സുല്ലമി, പി.സുബൈർ , കെ.യു.ടി.എ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ കെ എം ഷാഫി മാസ്റ്റർ, അബ്ദുള്ള കണക്കശ്ശേരി പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ. അബ്ദുൽ കരീം സ്വാഗതവും പി.ഇബ്രാഹിം മാസ്റ്റർ നന്ദിയും പറഞ്ഞു.
സാംസ്കാരിക സമ്മേളനം അബ്ദുള്ള ദാരിമി ഉദ്ഘാടനം ചെയ്തു. അബു ഗൂഢലായ് അധ്യക്ഷത വഹിച്ചു. അബ്ദുൽ റസാക്ക് മാസ്റ്റർ സ്വാഗതവും മൊയ്തീൻ മാസ്റ്റർ നന്ദിയും പറഞ്ഞു,
സംഘടന സെഷൻ സംസ്ഥാന സെക്രട്ടറി മുസ്തഫ ഫാറൂഖി ഉദ്ഘാടനം ചെയ്തു.
പി.പി.മുഹമ്മദ് വിഷയാവതരണം നടത്തി. വി അബ്ദുറഷീദ് അധ്യക്ഷത വഹിച്ചു.
പി.കെ.മുഹമ്മദ് ആരാമം, സി ബഷീർ പ്രസംഗിച്ചു. സ്വാഗത സംഘം കൺവീനർ മമ്മൂട്ടി മാസ്റ്റർ സ്വാഗതവും അബ്ദുൽ റഷീദ് നന്ദിയും പറഞ്ഞു,
പെൻഷൻകാർ നേരിടുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന സെഷൻ കെ.അഹമ്മദ് മാസ്റ്റർ വിഷയം അവതരിപ്പിച്ചു. കെ മുഹമ്മദ് ഷാ മാസ്റ്റർ, കെ.മമ്മു മാസ്റ്റർ, മൊയ്തുട്ടി മാസ്റ്റർ, സി എ ബക്കർ, ടി.പി. അഹമ്മദ് പ്രസംഗിച്ചു. കുഞ്ഞമ്ദ് കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം പള്ളി യാൽ സ്വാഗതവും പി.കെ.മുഹമ്മദ് ആരാം നന്ദിയും പറഞ്ഞു, കുടുംബ സംഗമത്തോടനുബന്ധിച്ച് കലാ വിരുന്നും സംഘടിപ്പിച്ചു.