കൊങ്ങന്നൂര്‍ ആശാരിക്കാവ് ഉത്സവം; മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Kozhikode

കോഴിക്കോട് (അത്തോളി): കൊങ്ങന്നൂര്‍ ആശാരിക്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ തിറയുത്സവത്തിന്റെ ഭഗമായി മെഡിക്കല്‍ ക്യാംപ് നടത്തി. ഉത്സവാഘോഷത്തിന്റെ ഭാഗമായി നാലുപുരയ്ക്കല്‍ കുടുംബ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ വി കെയര്‍ പോളി ക്ലിനിക്കിന്റെ സഹകരണത്തോടെയാണ് മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ട്രസ്റ്റ് വൈസ് പ്രസിഡന്റ് എന്‍ പി ശങ്കരന്‍ ആധ്യക്ഷത വഹിച്ചു. വി കെയര്‍ പോളി ക്ലിനിക്ക് മാനേജിംഗ് ഡയറക്ടര്‍ ബഷീര്‍ പാടത്തൊടി, മാനേജര്‍ ഉണ്ണി ജിജീഷ്, ചീഫ് നഴ്‌സ് ശ്രീലത രാജന്‍, ലാബ് ഇന്‍ ചാര്‍ജ് ബബിത ഷാജി, എ ടി ആദില്‍, ഒ ടി റിന്‍ഷാദ്, രാധാകൃഷ്ണന്‍ ഒള്ളൂര്‍ സംസാരിച്ചു. സെക്രട്ടറി കെ ടി അനിലേഷ് സ്വാഗതവും ട്രഷററര്‍ അജീഷ് അത്തോളി നന്ദിയും പറഞ്ഞു.

ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വാസന്തി വിശ്വനാഥന്‍ പ്രഭാഷണം നടത്തി. ചടങ്ങില്‍ സമീപത്തെ ക്ഷേത്രങ്ങളിലെ മുഖ്യ ചുമതലക്കാരെ ആദരിച്ചു. ബുധനാഴ്ച വൈകിട്ട് ഏഴ് മണിക്ക് മാതൃ സമിതിയുടെ തിരുവാതിരക്കളി, 7.30ന് വട്ടകളി, 8.30 സലീഷ് ശ്യം നയിക്കുന്ന ഗാനമേള, വ്യാഴാഴ്ച വെള്ളാട്ടം, തിറ കെട്ടിയാട്ടം. 9ന് രാവിലെ 11 മണിയോടെ വാളകം കൂടി സമാപനം.

114 thoughts on “കൊങ്ങന്നൂര്‍ ആശാരിക്കാവ് ഉത്സവം; മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

  1. Этот информативный материал предлагает содержательную информацию по множеству задач и вопросов. Мы призываем вас исследовать различные идеи и факты, обобщая их для более глубокого понимания. Наша цель — сделать обучение доступным и увлекательным.
    Узнать больше – https://medalkoblog.ru/

Leave a Reply

Your email address will not be published. Required fields are marked *