ഗതാഗത നിയമലംഘനം: യു എ ഇ, ഖത്തര്‍, ബഹറൈന്‍ ധാരണ

Gulf News GCC

അഷറഫ് ചേരാപുരം


ദുബൈ: ഖത്തറില്‍ ഗതാഗതനിയമം ലംഘിച്ച് യു എ ഇയിലെത്തി രക്ഷപ്പെടാമെന്ന് കരുതേണ്ട. ഇത്തരക്കാര്‍ ഇനി യു എ ഇയിലെത്തിയാലും പിഴ നല്‍കേണ്ടി വരും. ട്രാഫിക് നിയമം ലംഘിക്കുന്നവരുടെ വിവരങ്ങള്‍ പരസ്പരം കൈമാറാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. യു എ ഇ ഖത്തര്‍ ഉന്നത ഉദ്യോഗസ്ഥര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ബഹ്‌റൈനുമായി ധാരണയായതിന് പിന്നാലെയാണ് ഖത്തറുമായും യു എ ഇ സമാനമായ കരാര്‍ തയാറാക്കുന്നത്. ഗതാഗത മേഖലയിലെ വിവിധ വിവരങ്ങളും സാങ്കേതിക വിദ്യകളും പരസ്പരം കൈമാറും. കഴിഞ്ഞയാഴ്ചയാണ്, ഗതാഗത മേഖലയിലെ വിവരങ്ങള്‍ കൈമാറാന്‍ ബഹ്‌റൈനും യു എ ഇയും ധാരണയായത്. ഇനി യു എ ഇയില്‍ ഗതാഗത നിയമം ലംഘിച്ച് ഖത്തറിലോ ബഹ്‌റൈനിലോ പോയാലും അവിടെ പിഴ നല്‍കേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *