പാറാൽ മാപ്പിള എൽ പി സ്കൂൾ വാർഷികാഘോഷം നടത്തി

Kannur

തലശ്ശേരി: പാറാൽ മാപ്പിള എൽ പി സ്കൂൾ വാർഷികാഘോഷം തലശ്ശേരി സൗത്ത് എ ഇ ഒ സുജാത ഇ പി ഉദ്ഘാടനം ചെയ്തു. തലശ്ശേരി നഗരസഭ കൗൺസിലർ കെ സിന്ധു അധ്യക്ഷത വഹിച്ചു.

പ്രധാനാധ്യാപിക ബേബി ശീതള യുപി, അഫ്സത്ത് കെ യു, പിടിഎ പ്രസിഡണ്ട് എം പി കബീർ, മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി റമീസ് പാറാൽ, എച്ച് എം ഫോറം സെക്രട്ടറി കെ രാജേഷ്, എസ് എസ് ജി അംഗം കെ അസീസ്, പാറാൽ മാപ്പിള സ്കൂൾ മാനേജർ വി ടി ഇഷാദ്, ഡി ഐ എ കോളേജ് മാനേജർ എം പി അഹമ്മദ് ബഷീർ, പി ടി എ എക്സിക്യൂട്ടീവ് അംഗം മുഹമ്മദ് റാഫി, മദർ പിടിഎ പ്രസിഡണ്ട് സനിഷ, മാനേജ്മെന്റ് കമ്മിറ്റി അംഗം ബാണോത്ത് അബൂബക്കർ, സ്റ്റാഫ് സെക്രട്ടറി കെ ജിതിൻ ആസാദ് എന്നിവർ പങ്കെടുത്തു .

വിവിധ മത്സരങ്ങളിലെ വിജയികൾക്ക് എ ഇ ഒ സുജാത ഇപി സമ്മാന വിതരണം ചെയ്തു. വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.