നെയ്യാറ്റിൻകര: സ്വദേശാഭിമാനി ജേർണലിസ്റ്റ് ഫോറം പ്രസ്സ് ക്ലബ്ബിന്റെ 20-ാം വാർഷികാഘോഷങ്ങൾക്ക് ഗോവ ഗവർണർ ശ്രീധരൻപിള്ള ഉത്ഘാടനം നിർവ്വഹിച്ചു.
കാലത്തിൻ്റെ കുത്തൊഴുക്കിലും മാധ്യമങ്ങൾ കർമ്മനിഷ്ഠരായി മുന്നോട്ട് കുതിക്കുകയാണ്. ധർമ്മം വെടിയാതെ കാലത്തിനൊപ്പം സഞ്ചരിക്കുന്നവരാണ് യഥാർത്ഥ മാധ്യമ പ്രവർത്തകർ. കടുത്ത അവഗണനയിൽ തകർന്നു പോയ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മഗൃഹമായ കൂടില്ലാവീട് പുനരുദ്ധരിക്കുന്നതിന് രണ്ടു ലക്ഷം രൂപയുടെ സഹായം ശ്രീധരൻ പിള്ള ഉദ്ഘാടന പ്രസംഗത്തിൽ പ്രഖ്യാപിച്ചു.
സർക്കാരിനെ ആശ്രയിക്കാതെ കൂട്ടായ പ്രവർത്തനത്തിലൂടെ ആകണം ഇത്തരം പ്രവർത്തനങ്ങൾ നടത്തുവാനെന്നും അതിന് മുൻകൈ എടുക്കുന്ന നെയ്യാറ്റിൻകരയിലെ പ്രസ്സ് ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ അഭിനന്ദനമർഹിക്കുന്ന താണെന്നും അദ്ദേഹം കുട്ടിച്ചേർത്തു.
സ്വദേശാഭിമാനി ജേർണലിസ്റ്റ് ഫോറം പ്രസിഡന്റ് അജി ബുധനൂർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗാന്ധിമിത്ര മണ്ഡലം ചെയർമാൻ അഡ്വ.ജയചന്ദ്രൻ നായർ സ്വാഗതം ആശംസിച്ചു.
നഗരസഭാ ചെയർമാൻ പി.കെ. രാജ്മോഹൻ മുഖ്യ പ്രഭാഷണം നടത്തി. ജേർണലിസ്റ്റ് ഫോറം സെക്രട്ടറി സജിലാൽ നായർ സംഘടനാ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
സംവിധായകൻ മധുപാൽ സുവനീർ പ്രകാശനം നടത്തിയ വേദിയിൽ ഇന്ത്യൻ ഫെഡറേഷൻഓഫ് വർക്കിംഗ് ജേർണലിസ്റ്റ് സംസ്ഥാന പ്രസിഡൻറ് ഏ.പി.ജിനൻ, അഡ്വ. രഞ്ജിത്ത് ചന്ദ്രൻ, പ്രദീപ് മരുതത്തൂർ എന്നിവർ സംസാരിച്ചു.
വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ച്ചവച്ചവരിൽ തിരഞ്ഞെടുക്കപ്പെട്ടവർക്കു സ്വദേശാഭിമാനി ജേർണലിസ്റ്റ് ഫോറം പുരസ്കാരങ്ങൾ സമ്മാനിച്ചു.
ജേർണലിസ്റ്റ് ഫോറം അംഗം പ്രദീപ് മരുതത്തൂർ ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.