കോഴിക്കോട്: കഴിഞ്ഞ ആറു വർഷക്കാലമായി എയ്ഡഡ് സ്ക്കൂളിൽ ജോലി നോക്കിയിട്ടും ഒരു രൂപ പോലും ശമ്പളമായി ലഭിക്കുകയോ നിയമനാ oഗീകാരം ലഭിക്കുകയോ ചെയ്യാത്ത മനോദു:ഖത്താലാണ് കോഴിക്കോട് താമരശ്ശേരി സബ് ജില്ലയിലെ എൽ.പി.സ്ക്കൂൾ അധ്യാപിക അലീന ബിന്നി ആത്മഹത്യ ചെയ്തത്. സർക്കാർ ഈ പ്രശ്നം ഒറ്റപ്പെട്ട സംഭവമായി കാണേണ്ട . കേരള എയ്ഡഡ് ടീച്ചേഴ്സ് അസോസ്സിയേഷൻ നിരവധി സമരങ്ങളാണ് സെക്രട്ടറിയേറ്റ് പടിക്കലും ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും ഈ പ്രതിസന്ധിക്കെതിരെ നടത്തിവരുന്നത്. വിദ്യാഭ്യാ മന്ത്രിയെയും , പൊതു വിദ്യാഭ്യാസ സെക്രട്ടറിയെയും , ഈ വിഷയത്തിന്റെ ദയനീയത നിരവധി തവണ ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. എന്നാൽ 2021 മുതലേ ഭിന്നശേഷി നിയമനത്തിന്റെ സാങ്കേതികത്വം പറഞ്ഞും കോടതികളിൽ ഭിന്നശേഷി വിഷയം വാദിച്ചുo തത്ത്വത്തിൽ നാളിതു വരെ അപ്രഖ്യാപിത നിയമന നിരോധനമാണ് എയ്ഡഡ് സ്ക്കൂളുകളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് തികച്ചും നിലവിലെ കെ.ഇ.ആർ ചട്ടങ്ങളുടെ ലംഘനമാണ് ഭിന്നശേഷി നിയമനത്തിന്കെ.എ.ടി.എ എതിരല്ല. എന്നാൽ ആ ന്യായം പറഞ്ഞ് മതിയായ വ്യവസ്ഥകൾ പാലിക്കുന്ന എയ്ഡഡ് സ്ക്കൂൾ നിയമനം നിരോധിക്കുന്ന സർക്കാർ നയത്തിനെതിരെ ശമ്പളം ലഭിക്കാത്ത അധ്യാപകരെ അണിനിരത്തി ജീവിക്കാനുള്ള സമരത്തിനായി കേരള എയ്ഡഡ് ടീച്ചേഴ്സ് അസാസ്സിയേഷൻ മുന്നിട്ടിറങ്ങുമെന്നും അതിനായി എന്ത് സമര മാർഗ്ഗവും സ്വീകരിക്കുമെന്നും കെ.എ.ടി.എ ഭാരവാഹികളായ എ.വി. ഇന്ദുലാൽ , ബി.ശ്രീപ്രകാശ്, അനിൽകുമാർ , സമര കോർഡിനേറ്റർമാരായ ഷജീർ ഖാൻ വയ്യാനം, അസ്‌ലം എം.ജി നഗർ, അലക്സ് ജേക്കബ്, വിവിധ ജില്ലാ ഭാരവാഹികളായ അജിതകുമാരി , രാധാകൃഷ്ണ പിളള, സാജിദ്, ഹബീബ് തങ്ങൾ എന്നിവ വർ സംസാരിച്ചു.
