അമ്പൂരി : അമ്പൂരി സെന്റ് ജോർജ്ജ് ക്ലിനിക്കിൽ നിംസ് മെഡിസിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 28 വെള്ളി രാവിലെ 10 മണി മുതൽ 2 മണി വരെ സൗജന്യ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ജനറൽ മെഡിസിൻ ഡോ. സൂരജ് എസ് നായർ , ജനറൽ & ലാപ്പറോസ്കോപ്പിക് സർജറി ഡോ. അനിൽ കുമാർ, ഓർത്തോപീഡിക്സ് ഡോ. ചെറിയാൻ ജേക്കബ് , റൂമറ്റോളജി ഡോ. സൂരജ് നായർ , ഡയബറ്റോളജി ഡോ. ഷഹബാസ് എം. സൈലു തുടങ്ങി വിദഗ്ധരായ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകുന്നു.
പ്രമേഹം, രക്ത സമ്മർദ്ദം, കൊളസ്ട്രോൾ, പൈൽസ്, ഫിസ്റ്റുല, അപ്പന്റിക്സ്, ഹെർണിയ, വെരിക്കോസ് വെയിൻ, സ്തനങ്ങളിലെ മുഴ, ഉദരരോഗങ്ങൾക്കുള്ള ശസ്ത്രക്രിയകൾ, ശരീരത്തിലെ മുഴകൾ, മുട്ടു മാറ്റിവയ്ക്കൽ , ഇടുപ്പു മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ തുടങ്ങി അസ്ഥിരോഗ ശസ്ത്രക്രിയകൾ, സന്ധികളുടെ തേയ്മാനം, ആർത്രൈറ്റിസ്, കൈമുട്ട് വേദന, കാൽമുട്ട് വേദന, തുടങ്ങിയ ശരീരത്തിലെ വേദനകൾക്ക് വിദഗ്ദ്ധ ചികിത്സ പ്രഗത്ഭരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ ക്യാമ്പിൽ ലഭ്യമാണ്.
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഡോക്ടറുടെ നിർദ്ദേശപ്രകാരം രക്തസമ്മർദ്ദ പരിശോധന, പ്രമേഹ രോഗ നിർണ്ണയം, ഇ സി ജി, ഹീമോഗ്ലോബിൻ , പ്ലേറ്റ്ലെറ്റ് കൗണ്ട്, ടോട്ടൽ കൗണ്ട് , ബ്ലഡിൽ അനീമിയ തിരിച്ചറിയൽ പരിശോധന, തൈറോയ്ഡ് പരിശോധന (TSH), ലിപ്പിഡ് പ്രൊഫൈൽ , അൾട്രാസൗണ്ട് സ്കാനിങ് എന്നിവ പൂർണമായും സൗജന്യമായിരിക്കും.
നിംസിലെ പ്രഗത്ഭരായ ഡോക്ടർമാരുടെ സേവനവും ഇനി മുതൽ അമ്പൂരി സെന്റ് ജോർജ്ജ് ക്ലിനിക്കിൽ ലഭ്യമാക്കിയുണ്ട് കൂടുതൽ വിവരങ്ങൾക്കും ക്യാമ്പ് രജിസ്ട്രേഷനും : +91 6282 664 946