തിരുവനന്തപുരം: നെയ്യാറ്റിൻകര അസോസിയേഷൻ ഫോർ റൂറൽ ഡവലപ്പ്മെന്റ് (NARD) ൻ്റെ ആഭിമുഖ്യത്തിൽ ദേശീയശാസ്ത്ര ദിനാചരണം ഫെബ്രുവരി 28 വൈകു. 4 മണിക്ക് നെയ്യാറ്റിൻകര നിംസ് മെഡിസിറ്റി ഹാളിൽ സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യു ഉദ്ഘാടനം നിർവ്വഹിക്കും.
നിംസ് മെഡിസിറ്റി എം.ഡി ഡോ:എം.എസ്. ഫൈസൽ ഖാൻ മുഖ്യാതിഥി ആകുന്ന ചടങ്ങിൽ എപിജെ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ
ഡോ.രാജശ്രീ. എം.എസ് ശാസ്ത്രദിന സന്ദേശം നൽകും.
നോവലിസ്റ്റ് ജെ.ബാബു രാജേന്ദ്രൻ, പി.എച്ച്.ഡി ജേതാവ് പ്രൊഫ: ഹരിപ്രീയ ആർ.ജെ.നായർ, ഓലത്താന്നി വിക്ടറി ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് ഡോ. എം.ആർ.നിഷ , റാങ്ക് ഹോൾഡർ മീനുസുരേഷ് എന്നിവരെ ചടങ്ങിൽ NARD ആദരിക്കും.
ജി.ആർ.അനിൽ സ്വാഗതവും നാർഡ് ചെയർമാൻ ജോസ് ഫ്രാങ്ക്ളിൻ അധ്യക്ഷനുമാകുന്ന ചടങ്ങിൽ കാരുണ്യസ്പർശം വിതരണം നഗരസഭാ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ
എൻ.കെ. അനിതകുമാരി നിർവ്വഹിക്കും.
അഡ്വ.എസ്.പി.സജിൻ ലാൽ, എസ്. പ്രസന്ന കുമാർ, കെ.എസ്.അജിത എം.സെയ്യദലി, എസ്.ലിജു എസ്.വിഷ്ണു, ഗിരീഷ് പരുത്തിമഠം, എബി.വി.ജെ, വി.ജെയ്സൺ, എഡ്വിൻ സാം, ജി.സുധാർജുനൻ, നെയ്യാറ്റിൻകര ശേഖർ, ബിനു കോട്ടുകാൽ, അമരവിള വിൻസെന്റ് എന്നിവരും ചടങ്ങിൽ പങ്കെടുക്കും.