രാസ ലഹരിക്കെതിരെ ജനകീയ പ്രതിരോധം വേണം: ഐ എം ബി സംസ്ഥാന കൗൺസിൽ

Kozhikode

കോഴിക്കോട്: കേരളത്തിൽ വ്യാപകമാകുന്ന രാസ ലഹരിക്കെതിരെ ജനകീയ പ്രതിരോധം ഒരുക്കാൻ പൊതു സമൂഹം രംഗത്ത് വരണമെന്ന് കോഴിക്കോട് സമാപിച്ച ഇന്റഗ്രേറ്റഡ് മെഡിക്കൽ ബ്രദർഹുഡ് (ഐ എം ബി) സംസ്ഥാന കൗൺസിൽ യോഗം അഭിപ്രായപ്പെട്ടു. കൗമാരക്കാരിലും യുവാക്കളിലും ശക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങളോടൊപ്പം തന്നെ ലഹരിയുടെ ലഭ്യത ഇല്ലാതാക്കാനുള്ള നിയമനടപടികൾ കർശനമാക്കണം. താലൂക്ക് അടിസ്ഥാനത്തിൽ സർക്കാർ മേഖലയിൽ ഡി അഡിക്ഷൻ ചികിത്സാകേന്ദ്രങ്ങൾ വേണം. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് ശക്തമായ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കണമെന്നും ഐ എം പി കൗൺസിൽ അഭിപ്രായപ്പെട്ടു.

Dr P A Kabeer, IMB State President

ഐ എം ബി യുടെ പുതിയ ഭാരവാഹികളായി ഡോ പി എ കബീർ (കോട്ടക്കൽ)സംസ്ഥാന പ്രസിഡൻറ്, ഡോ നൗഫൽ ബഷീർ (കോഴിക്കോട്) ജനറൽ സെക്രട്ടറിയുമായി ചുമതലയേറ്റു. ഡോ സുൽഫിക്കർ അലി വരണാധികാരിയായിരുന്നു. ഡോ സി മുഹമ്മദ്, ഡോ ഹംസ തയ്യിൽ, ഡോ ഹമീദ് ഇബ്റാഹിം, ഡോ ഉമ്മർകോയ വൈസ് പ്രസിഡണ്ട്മാരാണ്.

Dr Noufal Basheer, IMB State Secretary

ഡോ ഉമ്മർ കോട്ടക്കൽ, ഡോ അബ്ദുറഹിമാൻ തലശ്ശേരി, ഡോ മുഹ്സിൻ കോഴിക്കോട്, ഡോ നസ്റുദ്ദീൻ, സിറാജ് ചേലേമ്പ്ര, അൻവർ പരപ്പനങ്ങാടി സെക്രട്ടറിമാരാണ്. ഡോ എൻ സി അഫ്സൽ (വയനാട്) ട്രഷറർ ആണ്.

വിവിധ ജില്ലകളിൽ പ്രതിനിധീകരിച്ച് ഡോ മൊയ്തു ഷമീർ ഡോ നബീൽ മുഹമ്മദ്, അഫ്സൽ മടവൂർ ഡോ സി എ കരീം, മുനീർ കുറ്റിയാടി, മുസ്തഫ പി മഞ്ചേരി, നാസർ ഹുസൈൻ, സൈദലവി കെ, ഡോ ജാസിർ എൻ പി, ഹാഷിം ഹാജി കോട്ടക്കൽ, നജീബ് തേഞ്ഞിപ്പലം, ഡോ ബിദാർ, മുഹമ്മദ് ഷജീറ് ഖാന്, പി മുജീബ് പ്രസംഗിച്ചു