“വിശുദ്ധ ഖുർആൻമാനവർക്ക് മാർഗദീപം” MSM ഖുർആൻ വിജ്ഞാന പരീക്ഷ

Kannur

തളിപ്പറമ്പ: 𝗠𝗦𝗠 29-ാമത് അന്താരാഷ്ട്ര ക്വുർആൻ വിജ്ഞാന പരീക്ഷയിൽ പങ്കെടുത്ത് തളിപ്പറമ്പ് മസ്ജിദു ത്തൗഹീദിൽ നിരവധി പേർ പരീക്ഷയെഴുതി. അമാനി മൗലവിയുടെ ക്വുര്‍ആന്‍ വിവരണത്തെ ആസ്പദമാക്കി സൂറത്തുൽ മുഅ്മിൻ, ഫുസ്സിലത്ത് (സീനിയർ),
സൂറത്തുൽ ത്വലാഖ്, തഹ് രീം(ജൂനിയർ ) എന്നീ വിഭാഗങ്ങളിലാണ് പരീക്ഷ നടന്നത്. കേരളത്തിലെ നൂറ് കണക്കിന് സെൻററുകളിൽ ആയിരങ്ങളാണ് ഇതിൽ പങ്കാളികളായത്.