ഈദ് ഗാഹിൽ മാനവികതയുടെ മഹത്വം ഉദ്ഘോഷിച്ച് കല്ലായ് നിവാസികൾ

Kozhikode

കോഴിക്കോട്: വിദ്വേഷവും, വെറുപ്പും അന്യമത വിദ്വേഷവും വ്യാപകമാകുന്ന വർത്തമാന കാലത്ത് സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും മധുരം പകർന്ന് നൽകി ,മാനവികതയുടെ മഹത്വം ഉദ്ഘോഷിച്ച് കല്ലായി നിവാസികൾ

വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ കല്ലായി ഗവണ്മെൻ്റ് ഗണപത് ഹൈസ്കൂൾ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഈദ് ഗാഹിലാണ് കുളിര് പകർന്ന ഈ കാഴ്ച.

കൗൺസിലർ സുധാമണിയുടെ നേതൃത്വത്തിൽ പാലക്കണ്ടി മൊയ്തീൻ അഹമ്മദ്, കെ വി സുരേഷ് ബാബു, ജോണി കുമാർ , ബൈജു കാളക്കണ്ടി ,വിജയകുമാർ, സിന്ധു രഘുലാൽ, നെജു കല്ലായ്, സുധീഷ് വിഷ്ണു ,കരുണാകരൻ . സിജിത്ത്, നീതു എം വി, നിമ്മി, ബിനീത്, ഷിബു, ലത്തീഫ് എന്നിവരുടെ നേതൃത്വത്തിലാണ് ഈദ്ഗാഹിൽ പങ്കെടുക്കാൻ വരുന്നവർക്കായി നാരങ്ങാവെള്ളവും, കാരക്കയും, മധുര പലഹാരങ്ങളും ഒരുക്കി സ്വീകരിച്ചത്

ഈദ്ഗാഹിന് നേത്യത്വം നൽകിയ ഖത്വീബ് പി കെ അംജദ് മദനിക്കും, ഈദ് ഗാഹ് കമ്മിറ്റി ഭാരവാഹികൾക്കുമുള്ള ചായ സൽക്കാരം ഒരുക്കിയത് സ്റ്റേഡിയത്തിന് സമീപത്തുള്ള അയ്യപ്പസേവാ സംഘം ഓഫീസിലുമാണ് എന്നതാണ് ഏറ്റവും മനോഹരമായ കാഴ്ച

ആദർശപരമായ വിയോജിപ്പ് നില നിൽക്കുമ്പോഴും സ്നേഹിക്കുവാനും, ഐക്യപ്പെടാനും ,മധുരം പങ്കിടാനും വിവിധ വഴികൾ കണ്ടെത്തുവർ ഉണ്ടെന്ന് വരുമ്പോഴാണ് നാട്ടിൽ സമാധാനാന്തരീക്ഷം നിലനിൽക്കുക.