എം.ജി.എം മോറൽ ഹട്ട് പഞ്ചദിന സഹവാസ കേമ്പ് സമാപിച്ചു

Kannur

കണ്ണൂർ: എം.ജി.എം (മുസ്ലിം ഗേൾസ് ആൻ്റ് വുമൻസ് മൂവ്മെൻ്റ് ) ജില്ലാ കമ്മിറ്റി പുതപ്പാറ മരുപ്പച്ചയിൽ ഹൈസ്കൂൾതലം മുതൽ കോളേജ് വരെയുള്ള പെൺകുട്ടികൾക്കായി നടത്തിയ പഞ്ചദിന മോറൽ ഹട്ട് അവധികാല സഹവാസ കേമ്പ് സമാപിച്ചു. കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സെക്രട്ടറി കെ.എൽ.പി ഹാരിസ് ഉദ്ഘാടനം ചെയതു. ജില്ലാ ട്രഷറർ കെ.പി ഹസീന അദ്ധ്യക്ഷത വഹിച്ചു.

ധാർമ്മികതയിലേക്കുള്ള ദിശാബോധം, ബന്ധങ്ങളുടെ പവിത്രത, നന്മകളിലുള്ള മുന്നേറ്റം, കൗമാര പ്രശ്നങ്ങൾ – പ്രതിവിധികൾ,ഇഹ- പര ജീവിത വിജയം, ഖുർആൻ ഹദീസ് പഠനം,കുടുംബ ബന്ധം, വ്യക്തിത്വ വികാസം, ആരോഗ്യ പാഠങ്ങൾ, മയ്യിത്ത് പരിപാലനം തുടങ്ങിയ വിഷയങ്ങളിൽ പരിശീലകരായ ഫൈസൽ നന്മണ്ട, സിപി അബ്ദുസമദ്, പ്രൊഫ. ഹുമയൂൺ കബീർ ഫാറൂഖി, റമീസ് പാറാൽ, നൗഫൽ മുന്നിയൂർ, ശംസുദ്ദീൻ പാലക്കോട്, അശ്രഫ് മമ്പറം, , ആദിൽ നസീഫ്, ഫമിത ചിറക്കൽ തുടങ്ങിയവർ വിഷയാവതരണം നടത്തി. സി.പി.അബ്ദുൽ ലത്തീഫ് ഉപഹാര സമർപ്പണവും’ മരുപ്പച്ച ‘ മാഗസിൻ പ്രകാശനം ഫൈസൽ ചക്കരക്കല്ലും നിർവ്വഹിച്ചു.

കെ.എൻ.എം മർകസുദ്ദഅവ ജില്ലാ പ്രസിഡൻ്റ് ടി.മുഹമ്മദ് നജീബ്, സെക്രട്ടറി സി.സി ശകീർ ഫാറൂഖി, ട്രഷറർ ഡോ.ഇസ്മയിൽ കരിയാട്, എം.ജി.എം സംസ്ഥാന ജനറൽ സെക്രട്ടറി സി.ടി ആയിഷ, ജില്ലാ സെക്രട്ടറി ശഫീന ഷുക്കൂർ പൂതപ്പാറ, ഐ.എസ്.എം ജില്ലാ പ്രസിഡൻ്റ് റാഫി പേരാമ്പ്ര, എം.എസ്.എം ജില്ലാ സെക്രട്ടറി വി.പി ഷി സിൻ, ഐ.ജി.എം ജില്ലാ ട്രഷറർ ഫിദ കരിയാട് എന്നിവർ പ്രസംഗിച്ചു.

നേരത്തെ കേമ്പ് അഴിക്കോട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ മിനി ഉദ്ഘാടനം ചെയ്തു. എം.ജി.എം ജില്ലാ പ്രസിഡൻ്റ് കെ.ശബീന അദ്ധ്യക്ഷത വഹിച്ചു. റുസീന ചക്കരക്കൽ, ഷാമില അബ്ദുൽ ശുക്കൂർ, അബ്ദുൽ ജബ്ബാർ മൗലവി പ്രസംഗിച്ചു.