യു കെ എഫിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗം ടെക് ഡേ – ‘ടെക് വോർ ടെക്‌സ് ‘ സംഘടിപ്പിച്ചു

Kollam

കൊല്ലം : പാരിപ്പള്ളി യു കെ എഫ് എൻജിനീയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ടെക് ഡേ സംഘടിപ്പിച്ചു. ‘ടെക് വോർ ടെക്‌സ് ‘ എന്ന പേരിൽ സംഘടിപ്പിച്ച ടെക് ഡേയുടെ ഉദ്ഘാടനം സിക്സ് ഡി ടെക്നോളജീസ് എച്ച് ആർ സീനിയർ മാനേജർ ദീപ നായർ നിർവഹിച്ചു. കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ പ്രൊഫ. ജിബി വർഗീസ് അധ്യക്ഷത വഹിച്ചു.
കമ്പ്യൂട്ടർ സയൻസ് വിഭാഗം സംഘടിപ്പിച്ച ‘ടെക് വോർ ടെക്‌സ് ‘ പരിപാടി യുടെ ഭാഗമായി വിദ്യാർത്ഥികളുടെ സാങ്കേതിക മികവിനെ പ്രോത്സാഹിപ്പിക്കും വിധത്തിലുള്ള പ്രത്യേക മത്സരങ്ങളും, വിദഗ്ധരുടെ നേതൃത്വത്തിൽ ടെക്നിക്കൽ ടോക്കുകളും നടന്നു.

സാങ്കേതികവിദ്യയുടെ സാധ്യതകളും നവീന ആശയങ്ങളും പങ്കുവെക്കപ്പെട്ട ഈ വേദി, വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരമൊരുക്കി. കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ ഈ സംരംഭം, യുവ മനസ്സുകളിൽ സാങ്കേതികവിദ്യയോടുള്ള താൽപര്യം വളർത്തുന്നതിനും ഭാവിയിലെ നേതാക്കളെ പ്രചോദിപ്പിക്കുന്നതിനും വഴിയൊരുക്കിയെന്ന് സംഘാടകർ പറഞ്ഞു.

കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ജയരാജു മാധവന്‍, അക്കാഡമിക് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഇ. ഗോപാലകൃഷ്ണ ശർമ, വൈസ് പ്രിന്‍സിപ്പാള്‍ ഡോ. വി. എന്‍. അനീഷ്, ഡീന്‍ അക്കാഡമിക് ഡോ. രശ്മി കൃഷ്പ്രസാദ്, ഡീൻ അക്കാഡമിക് ഡോ. ബി. ലതാകുമാരി, പോളിടെക്നിക് വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ജിതിന്‍ ജേക്കബ്, പിടിഎ പാട്രന്‍ എ. സുന്ദരേശന്‍, കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ഡോ. ഇ. അരുൺ, പ്രോഗ്രാം കോഡിനേറ്റർമാരായ ഡോ. എൽ. എസ്. ജയന്തി, അസി. പ്രൊഫ. എച്ച്. അൻസർ എന്നിവർ സംസാരിച്ചു.