വേളം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു

Kozhikode

കുറ്റ്യാടി: കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി മണ്ഡലത്തിൽ പെട്ട വേളം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹികളെ സംസ്ഥാന ലീഗ് കമ്മിറ്റി പ്രഖ്യാപിച്ചു.ഗ്രൂപ്പ് വഴക്ക് മൂലം പാർട്ടിയും പഞ്ചായത്ത് യു.ഡി.എഫ് ഭരണവും നിരവി പ്രശ്നങ്ങളിലേക്ക് വഴിമാറിയിരുന്നു.തുടർന്ന് ഐ യു എം എൽ പഞ്ചായത്ത് കമ്മിറ്റിയെ പിരിച്ചുവിടുകയും അച്ചടക്ക ലംഘനം നടത്തിയ നിരവധി പേരെ സംഘടന പുറത്താക്കുകയും ചെയ്തിരുന്നു.

യു ഡി എഫ് ധാരണ പ്രകാരം ഭരണത്തിൻ്റെ അവസാനത്തിൽ കോൺഗ്രസിന് പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം നൽകണമെന്ന വിഷയത്തിലാണ് ഇവിടെ പ്രശ്നമുണ്ടായത്. അതോടൊപ്പം ലീഗിലെ ശക്തമായ ഗ്രൂപ്പിസവും പ്രശ്നമായി. തുടർന്ന് യു ഡി എഫിന് ശക്തമായ അടിത്തറയുള്ള പഞ്ചായത്തിൽ വൈസ് പ്രസിഡൻ്റ് സ്ഥാനം സി.പി.എമ്മിന് ലഭിക്കുന്ന അവസ്ഥ വരെ ഉണ്ടായി.ലീഗിൻ്റെ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ന ഈ മ, മണ്ഡലം നേതാവ് കെ.സി മുജീബ് റഹ്മാൻ ഉൾപ്പെടെ നിരവധി പ്രമുഖരെ പാർട്ടി സസ്പെൻറ് ചെയ്തിരുന്നു.സംസ്ഥാന കമ്മിറ്റിയുടെ നേരിട്ടുള്ള ഇടപെടലുകളാണ് ഇപ്പൊൾ ഉണ്ടായിട്ടുള്ളത്.ഗ്രൂപ്പിന് അതീതമായി പാർട്ടിയെ നയിക്കുന്ന വിധത്തിൽ പുതിയ ഭാരവാഹികളെ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിക്കുകയായിരുന്നു..