കോഴിക്കോട്: ഭൗതിക വിദ്യാഭ്യാസമുള്ളവർ ഖുർആൻ പഠിച്ചാൽ സമൂഹത്തെ നന്മയിലേക്ക് നയിക്കാനും, തിന്മയിൽ നിന്ന് തടുക്കുവാനും സാധിക്കുമെന്ന് കോഴിക്കോട് ക്രൈം പോലീസ് സൂപ്രണ്ട് കെ.കെ മൊയ്തീൻകുട്ടി ഐ.പി.എസ് പറഞ്ഞു. കോഴിക്കോട് പുതിയറ എസ്.എൽ.ആർ.സി ഒന്നാം വർഷ ബാച്ചിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറബ് രാഷ്ട്രങ്ങളടക്കമുള്ള രാജ്യങ്ങളിൽ ലഭിക്കാത്ത മതം പ്രബോധനം ചെയ്യാനുള്ള സ്വാതന്ത്ര്യം നമ്മുടെ രാജ്യത്ത് ലഭിക്കുന്നത് നമ്മുടെ രാജ്യത്തിന്റെ മഹത്തായ ഭരണഘടനമൂലമാണെന്നും അദ്ദേഹം പറഞ്ഞു.
2024-25 പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ പഠിതാക്കൾക്കും, സംസ്ഥാന സംഗമത്തിലെ വിജ്ഞാന മത്സരങ്ങളിലെ വിജയികൾക്കും കെ.എൻ.എം സംസ്ഥാന സെക്രട്ടറി എ. അസ്ഗറലി അവാർഡുകൾ നൽകി.
യോഗത്തിൽ പുതിയറ എസ്.എൽ.ആർ.സി പ്രസിഡന്റ് എം.ഹാരിസ് അധ്യക്ഷത വഹിച്ചു. പി.ഹാറൂൻ, കെ.ഇഫ്തിക്കാർ, കെ.എം മുഹമ്മദ് അഷ്‌റഫ്, ഇ.വി മുസ്തഫ, എം.കെ റിയാസ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. എസ്.എൽ.ആർ.സി ഡയറക്ടർ കെ.വി അബ്ദുലത്തീഫ് മൗലവി മുഖ്യ പ്രഭാഷണം നടത്തി. എൻ.കെ ഖാലിദ് സ്വാഗതവും, എൻ.പി സകരിയ്യ നന്ദിയും പറഞ്ഞു.