പ്രേംനസീർ പുരസ്ക്കാരങ്ങൾസമർപ്പിച്ചു

Thiruvananthapuram

പ്രേംനസീർ സുഹൃത് സമിതി 20-ാം വാർഷികം സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉൽഘാടനം ചെയ്തു. ഏഴാമത് സംസ്ഥാന പ്രേംനസീർ രാഷ്ട്രീയ – ചലച്ചിത്ര പുരസ്ക്കാരങ്ങൾ ഗണേഷം ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സമിതി 20-ാം വാർഷികം ഉൽഘാടനം ചെയ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ സമർപ്പിച്ചു.

വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, രമേഷ് ചെന്നിത്തല എം.എൽ.എ, ബി.ജെ.പി. മുൻ സംസ്ഥാന പ്രസിഡണ്ട് കെ. രാമൻപിള്ള, നടൻ ജഗദീഷ്, സംഗീത സംവിധായകൻ പണ്ഡിറ്റ് രമേഷ് നാരായണൻ, നടൻ വിജയരാഘവൻ, നടി ഷംല ഹംസ, സംവിധായകൻ മുസ്തഫ, വിവേക് മൂഴിക്കുന്ന് , രാജേഷ് വിജയ്, എം. രാധാകൃഷ്ണൻ, കോട്ടയം നസീർ, അഖിലാ ആനന്ദ്,ചിന്നു ചാന്ദിനി നായർ, ആവണി രാഗേഷ്, ഷെഹ്നാദ് ജലാൽ, സുധി സുരേന്ദ്രൻ , റഫീഖ് ചൊക്ലി, ജയശ്ചന്ദ്രൻ കല്ലിംഗൽ , ഉഷാദേവി ഗോപൻ ശാസ്തമംഗലം തുടങ്ങി നിരവധി പേർ പുരസ്ക്കാരം സ്വീകരിച്ചു .

ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, ഡോ:എം.ആർ. തമ്പാൻ, മായാ ശ്രീകുമാർ, സംവിധായകരായ ടി.എസ്.സുരേഷ് ബാബു, തുളസിദാസ്, ജോളിമസ്, റോണി റാഫേൽ, ഉദയ സമുദ്ര സാരഥി മോഹൻ, സമിതി ഭാരവാഹികളായ വഞ്ചിയൂർ പ്രവീൺ കുമാർ, കലാപ്രേമി ബഷീർ, തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, വാഴമുട്ടം ചന്ദ്രബാബു, ഡോ:ഗീതാ ഷാനവാസ്, ജാസ്മിൻ, സുഗത, ഷാജി തിരുമല തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.