ദുബൈ: യു.എ.ഇയില്‍ അനനധികൃതായി താമസിക്കുന്നവരുടെ രേഖകള്‍ ശരിയാക്കാന്‍ ദുബൈ താമസകുടിയേറ്റ വകുപ്പ് പ്രഖ്യാപിച്ച ബോധവത്കരണ പരിപാടി താല്‍ക്കാലികമായി നീട്ടിവച്ചു. തിരക്ക് വര്‍ധിച്ചതോടെ മൂന്ന് ദിവസം നടത്തേണ്ട കാമ്പയിനിന്റെ അടുത്തഘട്ടം പിന്നീട് നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
25ന് രാവിലെ മുതല്‍ ദുബൈ ദേര സിറ്റി സെന്ററിലാണ് വിസ നിയമലംഘനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ദുബൈ ജി.ഡി.ആര്‍.എഫ്.എ പ്രത്യേക ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. വിസ പ്രശ്‌നങ്ങളില്‍ പരിഹാരം ആവശ്യമുള്ള ആയിരങ്ങളില്‍ ഇതിലേക്ക് ഒഴുകിയെത്തി. തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ കാമ്പയിന്റെ ആദ്യഘട്ടം വിജയകരമായി അവസാനിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. അടുത്തഘട്ടത്തിന്റെ സമയവും സ്ഥലവും പിന്നീട് അറിയിക്കുമെന്നും വ്യക്തമാക്കി.