ഷമീര്‍ സ്വലാഹിക്ക് ഇസ്‌ലാഹി സെന്‍റര്‍ യാത്രയയപ്പ് നല്‍കി

Gulf News GCC

ജിദ്ദ: ഒന്‍പത് വര്‍ഷത്തിലധികമായി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദയുടെ പ്രബോധകനായും അല്‍ഹുദാ മദ്‌റസ അദ്ധ്യാപകനായും സേവനമനുഷ്ടിച്ച് നാട്ടിലേക്ക് മടങ്ങിയ ഷമീര്‍ സ്വലാഹിക്ക് ഇസ്‌ലാഹി സെന്റര്‍ അങ്കണത്തില്‍ യാത്രയയപ്പ് നല്‍കി. ശഖ്‌റ, റിയാദ്, ജിദ്ദ എന്നിവിടങ്ങളിലായി 20 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ചാണ് അദ്ദേഹം മടങ്ങിയത്.

യോഗത്തില്‍ പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ വളപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. ലിയാഖത്ത് അലിഖാന്‍, സലാഹ് കാരാടന്‍, ഷക്കീല്‍ ബാബു, അബ്ദുല്‍ ഗനി, ജൈസല്‍ അബ്ദുറഹ്മാന്‍, എഞ്ചി. വി. കെ മുഹമ്മദ്, നജീബ് കളപ്പാടന്‍, ഇസ്ഹാഖ് പാണ്ടിക്കാട്, മങ്കരത്തൊടി ഇസ്മാഇല്‍, നസീം സലാഹ്, ഉസ്മാന്‍ കോയ, റഷാദ് കരുമാര, ഷഫീഖ് പട്ടാമ്പി, അബ്ദുല്‍ റഷീദ് അന്‍സാരി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

ഇസ്‌ലാഹി സെന്ററുമായുള്ളത് വൈകാരിക ബന്ധമാണെന്നും സെന്റര്‍ വിട്ടുപോകാന്‍ മനസ്സനുവദിക്കുന്നില്ലെന്നും മറുപടി പ്രസംഗത്തില്‍ ശമീര്‍ സ്വലാഹി പറഞ്ഞു. നാട്ടില്‍ ഒരു സര്‍ക്കാര്‍ ജോലി സംബന്ധമായ നടപടികള്‍ അന്തിമ ഘട്ടത്തിലായതിനാല്‍ നിര്‍ബന്ധിതാവസ്ഥയിലാണ് നാട്ടിലേക്ക് മടങ്ങുന്നതെന്ന് പറഞ്ഞ അദ്ദേഹം, തന്റെ വൈജ്ഞാനിക പുരോഗതിക്കായി സെന്ററില്‍ നിന്നും ലഭിച്ച നിര്‍ലോഭമായ പിന്തുണക്ക് നന്ദിയും രേഖപ്പെടുത്തി.

സെന്ററിന്റെ ഉപഹാരങ്ങള്‍ പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ വളപ്പനും ട്രഷറര്‍ സലാഹ് കാരാടനും മറ്റു ഭാരവാഹികളുടെ സാന്നിദ്ധ്യത്തില്‍ കൈമാറി. വൈസ് പ്രസിഡന്റ് ഹംസ നിലമ്പൂര്‍ സ്വാഗതവും സെക്രട്ടറി ജരീര്‍ വേങ്ങര നന്ദിയും പറഞ്ഞു.