വിദ്യാഭ്യാസ രംഗത്തെ പരിഷ്കരണങ്ങൾ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന തരത്തിലാകണം: ഐ.എസ്.എം

Kozhikode

കോഴിക്കോട്: വിദ്യാഭ്യാസ രംഗത്തെ പരിഷ്കരണങ്ങളും പുതിയ പദ്ധതികളും കൊണ്ടുവരുമ്പോൾ ആവശ്യമായ ചർച്ചകൾക്കും കൂടിയാലോചനകൾക്കും സർക്കാർ തയ്യാറാകണമെന്നും, പരിഷ്‌കരണങ്ങൾ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന രീതിയിൽ ആകണമെന്നും ഐ.എസ്.എം കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടേറിയേറ്റ് യോഗം ആവശ്യപ്പെട്ടു.

പൗരന്മാർക്ക് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ വിനിയോഗിക്കുന്നത് പോലും വർഗീയമായി ചിത്രീകരിക്കുന്നത് അത്യന്തം ഗൗരവകരമാണെന്നും യോഗം അഭിപ്രായപ്പെട്ടു. ഐ.എസ്.എം ജില്ലാ വൈസ് പ്രസിഡന്റ് മുജീബ് പൊറ്റമ്മൽ അധ്യക്ഷത വഹിച്ചു. ഹാഫിസ് റഹ്‌മാൻ മദനി, അഹമ്മദ് റഊഫ്, അഫ്‌സൽ പട്ടേൽത്താഴം, ജുനൈസ് സ്വലാഹി, ഷബീർ മായനാട്, ശജീർഖാൻ, അസ്‌ലം എം.ജി നഗർ എന്നിവർ സംസാരിച്ചു.