രാസവളത്തിന് അനിയന്ത്രിത വില വർധന; കേരള കർഷക സംഘം ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നടത്തി

Wayanad

കല്പറ്റ: രാസവളത്തിന്റെ അനിയന്ത്രിതമായ വില വർധനവിൽ പ്രതിഷേധിച്ച് അഖിലേന്ത്യാ കിസാൻ സഭ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പിൽ കേരള കർഷക സംഘം മാർച്ചും ധർണയും നടത്തി. കർഷകസംഘം ജില്ലാ സെക്രട്ടറി സി ജി പ്രത്യുഷ് ഉദ്ഘാടനം ചെയ്തു. കെ.അബ്ദുറഹ്മാൻ സ്വാഗതം പറഞ്ഞു. ജെയിന്‍ ആന്‍റണി അധ്യക്ഷനായിരുന്നു. സി കെ ശിവരാമൻ, വി . എം . റഷീദ് എന്നിവർ സംസാരിച്ചു.

പി.എം. ഷംസുദ്ദീൻ ,എം.ടി. ഫിലിപ്പ്, ഷീബ വേണുഗോപാൽ, ഇ.വി. ശശിധരൻ, നൗഷാദ് കുന്നത്ത്, കെ. ശിവദാസൻ, പി.കെ മുഹമ്മദ് കുട്ടി , പി.പി. ഹൈദ്രു , പി.ടി. വർഗ്ഗീസ്, കെ. ശ്രീധരൻ, മുഹമ്മദ് സുനിത് എന്നിവർ നേതൃത്വം നൽകി.