ഇറിഗേഷൻ വകുപ്പിന്‍റെ സ്ഥലം പൊതുജനങ്ങൾക്കായി പഞ്ചായത്ത് ഏറ്റെടുക്കണം

Wayanad

പടിഞ്ഞാറത്തറ: ടൗണിൽ ഉള്ള ഇറിഗേഷൻ വകുപ്പിന്റെ സ്ഥലം പൊതുവായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പഞ്ചായത്ത് ഏറ്റെടുത്ത് ആരോഗ്യ കേന്ദ്രം, മിനി സിവിൽ സ്റ്റേഷൻ / പാർക്കിംഗ് ഏരിയ, ബസ്റ്റാന്റ് വികസനം എന്നിവയ്ക്ക് ഉപയോഗപ്പെടുത്താൻ ശ്രമിക്കണമെന്ന് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് പാർട്ടി നേതാവ് ജോമോൻ വർഗ്ഗീസ് വയനാട് ആവശ്യപ്പെട്ടു.