കോഴിക്കോട്: പാലക്കാട് ജില്ലയിലെ കൊങ്ങപ്പാടം ഗ്രാമ്രത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റം ദൃശ്യവല്‍ക്കരിച്ച സംഗീത ആല്‍ബം വി ഹേ വേ ഡ്രീം പുറത്തിറങ്ങി. മാനാഞ്ചിറ ടവര്‍ ഓപ്പണ്‍ സ്‌ക്രീനില്‍ നടന്ന ചടങ്ങില്‍ അട്ടപ്പാടിയില്‍ നിന്നുള്ള മോഡലും നടിയുമായ അനു പ്രശോഭിനി പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. റോട്ടറി ക്ലബ് മിഡ് ടൗണ്‍ പ്രസിഡന്റ്അദീപ് സലീം, സുനിത ജ്യോതി പ്രകാശ്, നിര്‍മ്മാതാവ് സി ഡി സംഗീത കെ ഗുരുവായൂരപ്പന്‍, രാജന്‍ അംബി, ആര്‍ ആതിര, സുമ കോട്ടൂര്‍, എം സിനു ദാസ് എന്നിവര്‍ സംസാരിച്ചു.
2013 ല്‍ ആരംഭിച്ച പഠന പ്രക്രിയയിലൂടെ 34 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന വീടുകളിലെത്തി പഠന വിഷയങ്ങളില്‍ മാര്‍ഗ നിര്‍ദേശങ്ങളും പഠിപ്പിക്കുകയും ചെയ്ത് വലിയ മുന്നേറ്റമാണ് സി ഡി സജിത്ത് കുമാറും സംഘവും നടത്തിയത്. സംവിധാനം സി ഡി സജിത്ത് കുമാര്‍, ഗാനരചന ഗൗതം ഷാ സജിത്ത് കുമാര്‍, ക്യാമറ എഡിറ്റിംഗ് ത്രീ ആര്‍ട്ട് ഫാക്ടറി. എഫ് ആന്‍ സി യും ക്യാമ്പസ് ഓക്‌സ് സംയുക്തമായി ഒരുക്കിയ ആല്‍ബത്തില്‍ അനുപ്രശോബിനി, ഗണേഷ് കുമാര്‍, കനവ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അട്ടപ്പടിയിലെ വിദ്യാര്‍ത്ഥികളും അഭിനയിച്ചു.