ലുലു എക്‌സ്‌ചേഞ്ച് കുവൈറ്റില്‍ വിപുലമാകുന്നു; കുവൈറ്റിലെ ഫിന്‍ഡാസില്‍ 32 മത്തെ ശാഖ തുറന്നു

Business

കൊച്ചി: ആഗോള തലത്തില്‍ കറന്‍സി വിനിമയത്തിന് വേണ്ടി ലുലു ഫിനാന്‍ഷ്യല്‍ ഹോല്‍ഡിംഗ്‌സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ലുലു എക്‌സ്‌ചേഞ്ചിന്റെ കുവൈറ്റിലെ 32 മത് ശാഖ പ്രവര്‍ത്തനം ആരംഭിച്ചു. കുവൈറ്റിലെ ഫിന്‍ഡാസില്‍ ആരംഭിച്ച ശാഖ ലുലു ഫിനാല്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. ലുലു ഫിനാന്‍ഷ്യല്‍ ഹോല്‍ഡിംഗ്‌സിന്റെ ആഗോള തലത്തിലെ 278 ശാഖയുമാണ് കുവൈറ്റിലെ ഫിന്‍ഡാസില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടത്.

കുവൈറ്റിലുള്ളവര്‍ക്കും അവിടെ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കും ഒരു രാജ്യത്ത് നിന്നും മറ്റ് രാജ്യത്തേക്ക് പണം അയക്കുവാനും കറന്‍സികള്‍ കൈകാര്യം ചെയ്യുവാനും വേണ്ടിയുള്ള സേവനമാണ് ലുലു എക്‌സ്‌ചേഞ്ച് വഴി പ്രധാനമായും സൗകര്യം ഒരുക്കുന്നത്. കുവൈറ്റിലെ പൗരന്‍മാര്‍ക്കും അവിടെ ബിസിനസ് പരമായും ജോലി സംബന്ധമായും ഇടപഴകുന്നവര്‍ക്കും ലുലു എക്‌സചേഞ്ചിന്റെ സേവനം സഹായകരമാകും.

ലുലു എക്‌സ്‌ചേഞ്ചിന്റെ പ്രധാന വിപണിയായ കുവൈറ്റില്‍ 278 മത്തെ ശാഖ തുറക്കാനായത് സന്തോഷകരമാണെന്ന് ബ്രാഞ്ച് ഉദ്ഘാടനം ചെയ്ത ലുലു ഫിനാന്‍ഷ്യല്‍ ഹോല്‍ഡിംഗ്‌സ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ് പറഞ്ഞു. കുവൈറ്റ് ഡിജിറ്റല്‍രംഗത്തിലേക്ക് അതിവേഗം മാറിക്കൊണ്ടിരിക്കുന്ന രാജ്യമാണ്. ആ സാഹചര്യത്തില്‍ പണമിടപാടുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് വേണ്ട പ്രധാന്യം നല്‍കിയാണ് തങ്ങളുടെ പ്രവര്‍ത്തനമെന്നും അദീബ് അഹമ്മദ് പറഞ്ഞു.

കമ്പനിയുടെ ഡിജിറ്റല്‍ മണി ട്രാന്‍സ്ഫര്‍ ആപ്പായ ലുലു മണി, മികച്ച സുരക്ഷാ സൗകര്യമുള്ളതും, ഉയര്‍ന്ന റേറ്റിംഗ് ഉള്ളതുമായ ആപ്പാണ്. അത് ഉപയോഗിച്ച് ലളിതമായി പണമിടപാടുകള്‍ നടത്താനും സാധിക്കും. അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ISO 9001:2015 അംഗീകൃത ആഗോള സാമ്പത്തിക സേവന സംരംഭമായ ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിന്റെ ഭാഗമാണ് ലുലു എക്‌സ്‌ചേഞ്ച്. ഒമാന്‍, യുഎഇ, കുവൈറ്റ്, ഖത്തര്‍, ബഹ്‌റൈന്‍, ഇന്ത്യ, ബംഗ്ലാദേശ്, സിംഗപ്പൂര്‍, ഹോങ് ങ്കോങ് തുടങ്ങി നിരവധി ജിസിസി രാജ്യങ്ങളിലായി 278 ശാഖകളും ഡിജിറ്റല്‍ പേയ്‌മെന്റ് സൊല്യൂഷനുകളും ഗ്രൂപ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു.