ഉന്മൂലന രാഷ്ട്രീയം അപകടകരം: കെ എന്‍ എം

Wayanad

വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കല്പറ്റ: രാജ്യത്തെ ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യുക എന്ന വ്യക്തമായ അജണ്ടയുമായി നാടുഭരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ കായികമായി നേരിടുന്നതോടൊപ്പം ചരിത്രപരമായും വിദ്യാഭ്യാസപരമായും അരക്ഷിതരാക്കാനുള്ള നീക്കങ്ങള്‍ തുടരുകയാണ്. അവസാനമായി ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ച സ്‌കോളര്‍ഷിപ്പുകള്‍ കൂടി നിഷേധിക്കുകയാണ് ഫാസിസ്റ്റ് സര്‍ക്കാര്‍. ചരിത്രപരമായി പിന്നാക്കം നില്‍ക്കുന്ന ന്യൂനപക്ഷത്തെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിന് സച്ചാര്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത ഫെലോഷിപ്പുകള്‍ പോലും മരവിപ്പിച്ച ഫാസിസ്റ്റ് സര്‍ക്കാര്‍ അപകടകരമായ നീക്കങ്ങളാണ് നടത്തുന്നതെന്നും മതേതര സമൂഹം ഉന്മൂലന രാഷ്ട്രീയത്തെ കരുതിയിരിക്കണമെന്നും കെ എന്‍ എം മര്‍ക്കസുദ്ദഅ്‌വ ജില്ലാ സമിതി അഭിപ്രായപ്പെട്ടു.

പ്രസിഡന്റ് എസ് അബ്ദുസലീം മേപ്പാടി അധ്യക്ഷനായിരുന്നു. അബ്ദുസ്സലാം കെ, അബ്ദുല്‍ ജലീല്‍ മദനി, ബഷീര്‍ സ്വലാഹി, മൊയ്തീന്‍കുട്ടി മദനി, അബ്ദുല്‍ ഹക്കീം അമ്പലവയല്‍, ഇല്‍യാസ് ബത്തേരി, അഷ്‌റഫ് പുല്‍പ്പള്ളി എന്നിവര്‍ സംസാരിച്ചു.