മകള്‍ക്കും മരുമകനും ഭാരമാകാനില്ല; കത്തെഴുതിവെച്ച് ഡോക്ടര്‍ ദമ്പതികള്‍ ജീവനൊടുക്കി

Kerala

കോഴിക്കോട്: ഡോക്ടര്‍ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഡോ. റാം മനോഹര്‍ (70), ഭാര്യ ഡോ. ശോഭ മനോഹര്‍ (68) എന്നിവരെയാണ് കോഴിക്കോട് മലാപ്പറമ്പിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മലാപ്പറമ്പിലെ ഹൗസിന് കോളനിയിലാണ് തൃശൂര്‍ സ്വദേശികളായ ഇവര്‍ കഴിഞ്ഞ കുറച്ചുകാലമായി താമസിക്കുന്നത്.

ഇവരുടെ ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. അതില്‍ തങ്ങള്‍ രോഗികളാണെന്നും മകള്‍ക്കും മരുമകനും ഭാരമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നുമണ് എഴുതിയിട്ടുള്ളത്. ഫീനോ ബാര്‍ബിറ്റോണ്‍ എന്ന ഗുളിക അമിതമായി കഴിച്ചാണ് ഇവര്‍ ജീവനൊടുക്കിയതെന്ന് ചേവായുര്‍ പൊലീസ് പറഞ്ഞു.