തലശ്ശേരി: മുസ്ലിംലീഗ് തലശ്ശേരി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എ പി മഹമൂദ് സാഹിബ് അനുസ്മരണ സംഗമം സംഘടിപ്പിക്കുന്നു. സംഗമം 2023 എന്ന പേരില്‍ 12ന് വൈകിട്ട്. 3.30ന് ശിഹാബ് തങ്ങള്‍ സൗദത്തില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്ത സമ്മേളത്തില്‍ അറിയിച്ചു അതോടൊപ്പം എ പി സ്മാരക പുരസ്‌കാര സമര്‍പ്പണവും നടക്കും. വിദ്യാഭ്യാസ പ്രവര്‍ത്തകനും റിട്ട. സെയില്‍സ് ടാക്‌സ് ഓഫീസറുമായും നഗരസഭ കൗണ്‍സിലറുമായി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു എ. പി. അദ്ദേഹത്തിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. തലശ്ശേരി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എ. കെ ആ ബൂട്ടി ഹാജിയുടെ അധ്യക്ഷതയില്‍ മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. എം. എ സലാം സാഹിബ് അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്യും.
സാമുഹ്യ വിദ്യാഭ്യാസ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച ഡോ. ഇദ്‌രീസിന് എ. പി സ്മാരക പുരസ്‌ക്കാരം സമ്മാനിക്കും. ഇരുപത്തയ്യായിരം രൂപയും സ്‌നേഹോപഹാരവുമടങ്ങുന്നതാണ് അവാര്‍ഡ്. ഡോ. പുത്തൂര്‍ മുസ്തഫ, സി. പി ചെറിയ മുഹമ്മദ്, എം. സി വടകര എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. ദയ റിഹാബിലിറ്റേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍, ജെ. ഡി. ടി ഓര്‍ഫനേജ് പ്രസിഡണ്ട്, സഹാറ ഭാരത് ഫൗണ്ടേഷന്‍ സെക്രട്ടറി തുടങ്ങി നിരവധി വിദ്യാഭ്യാസ സാംസ്‌ക്കാരിക സംഘടനകളുടെ ഭാരവാഹിയുമാണ് ഡോ. ഇദ് രീസ്. മുസ്ലിംലീഗ് നേതാവും എഴുത്തുകാരനുമായ എം. സി വടകര ഓര്‍മ്മകളിലെ എ പി യെക്കുറിച്ച് പ്രഭാഷണം നടത്തും. മുസ്ലിംലീഗ് ജില്ല പ്രസിഡണ്ട് അഡ്വ: അബ്ദുല്‍ കരീം ചേലേരി എ പി സ്മാരക പ്രഭാഷണം നടത്തും. ട്രഷറര്‍ മഹമൂദ് കോട്ടൂര്‍ പ്രസംഗിക്കും. പൊതു രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിക്ക് ഏര്‍പ്പെടുത്തിയ എ പി മഹമൂദ് പുരസ്‌കാര ജേതാവിനെ
മുസ്ലിം ലീഗ് ജില്ല സീനിയര്‍ വൈസ് പ്രസിഡണ്ട് അഡ്വ:കെ എ ലത്തീഫ് പരിചയപ്പെടുത്തും.
വാര്‍ത്താസമ്മേളനത്തില്‍ ഷാനിദ് മേക്കുന്ന്, ബഷീര്‍ ചെറിയാണ്ടി, റഷീദ് കരിയാട്, സുലൈമാന്‍ കിഴക്കയില്‍ , പാലക്കല്‍ സാഹിര്‍, അസീസ് വടക്കുമ്പാട് പങ്കെടുത്തു.