പത്തനംതിട്ട: ശബരിമലയില്‍ പാമ്പുകടിയേറ്റ് ആറുവയസുകാരി ആശുപത്രിയില്‍. തിരുവനന്തപുരം കാട്ടാകട സ്വദേശിനിക്കാണ് പാമ്പിന്റെ കടിയേറ്റത്. സ്വാമി അയ്യപ്പന്‍ റോഡിയെ ഒന്നാം വളവില്‍ നിന്നായിരുന്നു പാമ്പിന്റെ കടിയേറ്റത്.
ഉടനടി കുട്ടിക്ക് ആന്റി സ്‌നേക് വെനം നല്‍കി കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ കുട്ടിയുടെ ആരോഗ്യ സ്ഥിതിയില്‍ പ്രശ്‌നങ്ങളില്ല.