ചേളന്നൂർ പഞ്ചായത്ത് എട്ടാം വാർഡിൽ 5 റോഡുകൾ ഉദ്ഘാടനം ചെയ്തു

Kozhikode

പാലത്ത് :- ചേളന്നൂർ ഗ്രാമ പഞ്ചായത്ത് 8ാം വാർഡിൽ വിവിധ വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി പണികൾ പൂർത്തീകരിച്ച ഉണിച്ചാം വീട്ടിൽ റോഡ്, നെല്യാത്ത് പാറപ്പുറത്ത് റോഡ്, വലിയ വീട്ടിൽ താഴം പുതിയോട്ടിൽ റോഡ്, തെക്കേടത്ത് താഴം വരിക്കാട്ട് ചാലിൽ റോഡ്, മന്ദശ്ശേരി – ഒറ്റപ്പിലാവിൽ എന്നീ 5 റോഡുകളുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി നൗഷീർ നിർവഹിച്ചു. ചടങ്ങിൽ എട്ടാം വാർഡ് മെംബർ ശ്രീകല ചുഴലി പ്പുറത്ത് അദ്ധ്യക്ഷത വഹിച്ചു.

ഭാസ്കരൻ നിലാ ണ്ടത്തിൽ,ശരീഫ് കുന്നത്ത്, രഘുമന്ദശ്ശേരി, ആലിക്കുട്ടി പി.എം, കോയ, മനോജ് പി.കെ, ഷിബു കെ.പി., വി.എം മുഹമ്മദ് മാസ്റ്റർ ഗിരീഷ് കുമാർ തങ്ങഞ്ചേരി, ശ്രീധരൻ കണിക്കോട് എന്നിവർ ആശംസകൾ നേർന്നു. വാർഡ് വികസന സമിതി കൺവീനർ അബ്ദുസ്സലാം എം പി സ്വാഗതവും , സലീന ഒറ്റപ്പിലാവിൽ നന്ദിയും. പറഞ്ഞു.