ലഹരി ബാധിതർക്ക് ശാസ്ത്രീയ ചികിത്സ: ഐ എം ബി പ്രോജക്ട് ലോഞ്ചിംഗ് 27ന്

Kozhikode

കോഴിക്കോട്: ലഹരി ബാധിതർക്കായുള്ള ശാസ്ത്രീയമായ പരിചരണത്തിനായി ഐ എം ബി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഡി അഡിക്ഷൻ പ്രൊജക്റ്റ് ലോഞ്ചിംഗ് ഏപ്രിലിൽ 27ന് കോട്ടക്കലിൽ നടക്കും. ലഹരിക്കെതിരെയുള്ള കൗണ്സലിംഗ്, ഡോക്ടർ കൺസൾട്ടേഷൻ, കിടത്തി ചികിത്സ, ദീർഘകാല പുനരധിവാസം അടക്കമുള്ള പദ്ധതികളുടെ പ്രാരംഭ ഫെയ്സിന്റെ ലോഞ്ചിംഗ് 27 നടക്കുമെന്ന് ഐ എം ബി സംസ്ഥാന സമിതി അറിയിച്ചു. ഐ എം ബി ബ്രാഞ്ചുകൾ കേന്ദ്രീകരിച്ചുകൊണ്ട് പ്രഥമഘട്ടത്തിൽ ബോധവൽക്കരണവും മനഃശാസ്ത്ര കൗൺസലിംഗും നൽകും. തുടർന്ന് ആവശ്യമുള്ളവർക്ക് സൈക്യാട്രിസ്റ്റുകളുടെ സേവനം ഉറപ്പുവരുത്തും. കിടത്തി ചികിത്സയിലൂടെ പൂർണമായി രോഗവിമുക്തി ആവശ്യമുള്ളവർക്ക് ആശുപത്രി കേന്ദ്രീകരിച്ചുകൊണ്ട് ചികിത്സ നൽകും.ലഹരി ബാധിതരുടെ ദീർഘകാല പുനരധിവാസ സംരക്ഷിച്ചുകൊണ്ടുള്ള പദ്ധതിയുടെ പ്രൊജക്ട് 27ന് സമർപ്പിക്കും.

ഐ എം ബി സംസ്ഥാന സമിതി യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് ഡോ പി എ കബീർ അധ്യക്ഷനായിരുന്നു. കെ എൻ എം സംസ്ഥാന പ്രസിഡണ്ട് ടി പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. കെ എം സംസ്ഥാന സെക്രട്ടറി ഡോ സുൽഫിക്കർ അലി, ഐ എം ബി ജനറൽ സെക്രട്ടറി ഡോ നൗഫൽ ബഷീർ, സെക്രട്ടറി സിറാജ് ചേലേമ്പ്ര പ്രൊജക്റ്റ് വിശദീകരിച്ചു. ഡോ ഹാമിദ് ഇബ്രാഹിം, ഡോ സി മുഹമ്മദ്, ഡോ ഹംസ തയ്യിൽ, ഡോ ഉമ്മർ, ഡോ മുഹ്സിൻ, ഡോ അബ്ദുറഹിമാൻ, അൻവർ പരപ്പനങ്ങാടി, ബപ്പൻ കുട്ടി, റഹ്മത്തുള്ള സ്വലാഹി, ഷംസീർ കൈതേരി, മുസ്തഫ പി, ഹംസത്ത് അടുവണ്ണി, അഫ്സൽ മടവൂർ, മുനീർ കുറ്റ്യാടി, ഈ ഐ മുഹമ്മദ് അസ്ലം തൃശ്ശൂർ, ഡോ കെ പി അഹമ്മദ് കാസർഗോഡ്, മുജീബ് പി പ്രസംഗിച്ചു