കൊടുവള്ളി: പുതുതലമുറ ലഹരിക്കും മറ്റ് അധാർമ്മികതകൾക്കും അടിമപ്പെടുന്ന സാഹചര്യത്തിൽ അവർക്ക് ധാർമ്മിക ബോധനവും വ്യക്തിത്വവികാസത്തിനുതകുന്ന പഠന-പരിശീലനവും നൽകി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഇൻ്റഗ്രേറ്റഡ് ഗേൾസ് മൂവ്മെൻ്റ് , എം. എസ്. എം കൊടുവള്ളി വെസ്റ്റ് മണ്ഡലം സമിതികളുടെ ആഭിമുഖ്യത്തിൽ കച്ചേരി മുക്കിൽ സംഘടിപ്പിക്കുന്ന മോറൽ ഹട്ട് ത്രിദിന റസിഡൻഷ്യൽ ക്യാമ്പിന് തുടക്കമായി. കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. സാജിദത്ത് ഉദ്ഘാടനം ചെയ്തു. കെ.എൻ. എം മർകസുദ്ദഅവ മണ്ഡലം പ്രസിഡണ്ട് എൻ.പി. അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശുക്കൂർ കോണിക്കൽ , കച്ചേരി മുക്ക് എൽ .പി. സ്ക്കൂൾ പി.ടി.എ പ്രസിഡണ്ട് ഖമറുൽ ഹക്കീം, ഐ.എസ്. എം മണ്ഡലം പ്രസിഡണ്ട് ഫവാസ് എളേറ്റിൽ , സെക്രട്ടറി സാബിക് കാരുകുളങ്ങര,അൻഷിദ് പാറന്നൂർ , എം. എസ്. എം മണ്ഡലം സെക്രട്ടറി ദിൽഷാദ് പാറന്നൂർ , പ്രസിഡണ്ട് ഷാമിർ പിലാതോട്ടം, എം.ജി.എം ഭാരവാഹികളായ പി.പി. ആമിന , കെ. സഫിയ , ഐ.ജി. എം ഭാരവാഹികളായ, ഫർസാന ഫവാസ് , തഹ്‌ലിയ അൻഷിദ് , നിൽവ ഫാത്തിമ , റുഖിയ ഷാബാസ് പ്രസംഗിച്ചു.
