പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളേജിൽ തൻമിയ കൾച്ചറൽ ഫോറം ഉദ്ഘാടനം ചെയ്തു

Kannur

തലശ്ശേരി: വിദ്യാർത്ഥികളിലെ സർഗാത്മകത വികസിപ്പിച്ചുകൊണ്ട് അവരെ വളർത്തിയെടുക്കുന്നതിൽ അധ്യാപക സമൂഹം പ്രത്യേകം ശ്രദ്ധിക്കണമെന്നും രാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ അവരെ സക്രിയമാക്കണമെന്നും പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളേജ് തൻമിയ ഫോറം ആവശ്യപ്പെട്ടു. ഈ രംഗത്ത് കോളേജിൻ്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണ് എന്നും ഫോറം വിലയിരുത്തി. 2025-2026 അധ്യയന വർഷത്തെ പരിപാടികൾ പ്രിൻസിപ്പൽ ഡോ. അബ്ദുൽ ജലീൽ ഒതായി ഉദ്ഘാടനം ചെയ്തു. ഡോ. ഇസ്മാഈൽ കരിയാട് അദ്ധ്യക്ഷത വഹിച്ചു.

പ്രൊഫ. മുഹമ്മദ് അശ്റഫ് കളത്തിൽ, ഡോ. ശഫീഖ്. പി.പി, പ്രൊഫ. ബുഷ്റ, ഡോ. മുസഫർ മുഹമ്മദ്, അജീസ് ഇല്ലത്ത്, പ്രൊഫ. മറിയു. എം, പ്രൊഫ. സുൽഫിയ സത്താർ, പ്രൊഫ. ജുബൈരിയ്യത്ത് ബീവി, പ്രൊഫ. ശിഹാബ് അലി, പ്രൊഫ. ഇർഫാന എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടന്നു.