കോഴിക്കോട് : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ” Breaking the Chain: Prevention , Treatment , Recovery for ALL” എന്ന മുഖ്യവിഷയത്തിൽ ദർശനം ഗ്രന്ഥശാലയിൽ നടന്നുവന്ന ക്യാമ്പയിൻ സമാപിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്തിൻ്റെ ലഹരി വിരുദ്ധ ജനകീയ പ്രതിരോധത്തിൽ ദർശനം പ്രവർത്തകർ അണിനിരന്നു. പ്രതിജ്ഞ ചൊല്ലാൻ തത്സമയ സംവിധാനം ഒരുക്കിയിരുന്നു. സ്നേഹ കുടുംബശ്രീ പ്രവർത്തകരായ കമ്മാവിൽ സുബൈദ, പ്രസന്നനമ്പ്യാർ, റീത്താമണി കുവ്വ പുനത്തിൽ, ദർശനം നിർവ്വാഹക സമിതി അംഗങ്ങളായ ശശികല മ0ത്തിൽ, പിടി സന്തോഷ്കുമാർ, ഗോപി കൊടമോളി, സി. എച്ച്. സജീവ് കുമാർ, വി. ജുലൈന, ബാലവേദി മെൻ്റർ പി. തങ്കം എന്നിവർ നേതൃത്വം നൽകി. ഗ്രന്ഥശാല രക്ഷാധികാരി എം.എ.ജോൺസൺ അധ്യക്ഷനായി. ജോയിൻ്റ് സെക്രട്ടറി പി. ജസിലുദ്ദീൻ സ്വാഗതവും ദർശനം ലഹരി വിരുദ്ധ വേദി കൺവീനർ എം.കെ. ശിവദാസ് നന്ദിയും പറഞ്ഞു.
