ലഹരിവിരുദ്ധ ദിനാചരണം

Thiruvananthapuram

കേരള പ്രദേശ് ഗാന്ധിദർശൻ വേദി നെയ്യാറ്റിൻകര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെയ്യാറ്റിൻകര ഗാന്ധി സ്മൃതി മണ്ഡപത്തിന് മുന്നിൽ ലഹരിവിരുദ്ധ ദിനാചരണം നടത്തി. ലഹരിയാകുന്ന അന്ധകാരത്തിനെതിരെ വെളിച്ചമാകാൻ ഗാന്ധിദർശൻ വേദി പ്രവർത്തകർക്ക് കഴിയണമെന്ന് ദിനാചരണം ഉദ്ഘാടനം ചെയ്ത നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ. ജോസ് ഫ്രാങ്ക്ളിൻ അഭിപ്രായപ്പെട്ടു. നിയോജക മണ്ഡലം ചെയർമാൻ കെ.ജെ. റോയ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ചമ്പയിൽ സുരേഷ്, അഡ്വക്കേറ്റ് മഞ്ചവിളാകം ജയകുമാർ , കൊല്ലയിൽ രാജൻ ,അജിത് ലാൽ, ആദിത്യൻ ,പെരുമാൾപിള്ള, ആൻ്റണി, തോമസ്, ശ്രീകുമാർ ജി. തുടങ്ങിയവർ നേതൃത്വം കൊടുത്തു